.....

26 May 2009

മരുന്നു മണക്കുന്ന കൂട്ടുകാരിക്ക്....

ഓര്‍മ്മയുടെ സുഷിരങ്ങളിലൂടെ
ഊര്‍ന്നു പോയ സ്വപ്‌നങ്ങള്‍
നിന്നെ തേടുന്നുണ്ട്

അനാഥത്വത്തിന്‍റെ
കരുവാളിപ്പില്‍
കരിപിടിച്ച മുഖവുമായി
ഒരു സ്വപ്ന ശിശു
നിന്നു തേങ്ങുന്നു

നിന്‍റെ കൈപ്പിടിയില്‍ നിന്നും
കുതറിയോടുന്ന
മനസ്സിന്‍റെ കടിഞ്ഞാന്‍
ഞാന്‍ പിടിച്ചോളാം

കാട്ടു കുതിരയുടെ
ഭ്രാന്തന്‍ പാച്ചിലില്‍
നിന്‍റെ ചിന്തകളും....

മരുന്ന് തളര്‍ത്തിയ
നിന്‍റെ കണ്ണുകളില്‍
സദാ ഉറക്കം നിറയുന്നത്
ഭയപ്പെടുത്തുന്നു

 പറഞ്ഞതോര്‍മ്മയില്ലേ..?
വഴുതുന്ന പാടവരമ്പില്‍
നടക്കാന്‍ കൊതിക്കുന്ന പോലെ
വഴുക്കല് പിടിച്ച മനസ്സ്
കൈ വിട്ടു പോകുമ്പൊള്‍
പാടുപെടുന്നുവെന്ന്

നിന്നെ തളര്‍ത്തുന്ന
മരുന്നുകളിനി
കൈ തൊടേണ്ട

നിനക്ക്
എന്നെ മരുന്നാക്കാം

നിന്‍റെ ചിന്തകളുടെ താളം..
സ്വപ്നങ്ങളുടെ
ബീജ ദാതാവ്...

അതി മോഹങ്ങളുടെ
നീണ്ട പട്ടികയില്‍
നിന്‍റെ പേരും ?!

നിന്‍റെ ചിന്തകളുടെ
ഉഷ്ണ സഞ്ചാരം
എന്നെ പൊള്ളിക്കില്ല

കൂട്ടുകാരീ..
എന്‍റെ ഉള്ളു നിറയെ
അമ്ലമാണ്
അതിനെ പൊള്ളിക്കാനിനി
ഏതിനു കഴിയും..?

48 comments:

ഹന്‍ല്ലലത്ത് Hanllalath said...

“....കൂട്ടുകാരീ..
എന്‍റെ ഉള്ളു നിറയെ
അമ്ലമാണ്
അതിനെ പൊള്ളിക്കാനിനി
ഏതിനു കഴിയും..? ”

വശംവദൻ said...

"മരുന്ന് തളർത്തിയ നിന്റെ കണ്ണുകളിൽ
സദാ ഉറക്കം നിറയുന്നത് എന്നെ ഭയപ്പെടുത്തുന്നു”

നല്ല വരികൾ.

Appu Adyakshari said...

:-) കൊള്ളാം.

കെ.കെ.എസ് said...

"എന്റെ ഉള്ളു നിറയെ അമ്ലമാണ്..” ദു:ഖത്തിന്റെ ഗാഢതയേറിയ ഈ വാക്കുകൾ ഉള്ളു പൊള്ളീച്ചേക്കാം ...ആർക്കു വേണ്ടിയൊ ഇതെഴുതിയത്..അവരുടെ.

Anonymous said...

"ഓര്‍മ്മയുടെ സുഷിരങ്ങളിലൂടെ
ഊര്‍ന്നുപോയ സ്വപ്നങ്ങള്‍.."

പുതുഭാവനയ്ക്ക് ആശംസകള്‍..

jithusvideo said...

avlude marunnu manakkunna kaikal ninakoonu chrethu pidichoodee...eannitavlkkoru nanuth mutham koduthoodee aval varunna vazhikal ninte swpanagalal nirayatte....avlude kannuneer ninte ullile ushnathinu, amlathinu mazhayakum

സന്തോഷ്‌ പല്ലശ്ശന said...

യുവാവിണ്റ്റെ ഈ ത്യാഗം കൂടുതല്‍ തീക്ഷ്ണവും കെട്ടുറപ്പുള്ളതുമായ ഒരു ആവിഷ്ക്കാരം ആവശ്യപ്പെടുന്നു. ഈ കവിതയില്‍ അഖ്യാനത്തിണ്റ്റെ പൊട്ടിയ ചീളുകളില്‍ അവള്‍ വീണ്ടും വീണ്ടും അനദമാക്കപ്പെടുകയല്ലെ... ?

ചെറിയപാലം said...

ഹൻലലത്തേ...

കവിതയിൽ ബല്ലയ്യ പിടിപാടില്ല.

എന്നാലും കിടക്കട്ടെ ഒരു ഗമന്റ്...

കാട്ടിപ്പരുത്തി said...

പുതിയൊരാശയം
:)

Anonymous said...

nannaayi...nalla bimbangal...:D
thutarnnezhuthuka....aasamsakal...
(sorry for english..key man pani mudakki)

Junaiths said...

"നിനക്ക്
എന്നെ മരുന്നാക്കാം ....."
ഞാന്‍
നിന്‍റെ മനമാകാം ...
ഹാന്‍ല്ലലത്
എനിക്ക് വേദനയെടുക്കുന്നു...
എനിക്ക് കരയണം...

വല്യമ്മായി said...

"നിനക്ക് എന്നെ മരുന്നാക്കാം" തിരിച്ചും.സ്നേഹം തന്നെയാണ് ഏറ്റവും വലിയ മരുന്ന്.

udayips said...

കൊള്ളാം നല്ല കവിത ...
വഴുതുന്ന പാടവരമ്പില്‍
നടക്കാന്‍ കൊതിക്കുന്ന പോലെ
വഴുക്കല്‍ പിടിച്ച മനസ്സ്
കൈ വിട്ടുപോകുമ്പോള്‍ .....

ധൃഷ്ടദ്യുമ്നന്‍ said...

എന്താണു മാഷേ..മൊത്തത്തിൽ നിരാശയാണല്ലോ???...ക്യാ ഹാപ്പണ്ട്‌? ;-(D

അനില്‍@ബ്ലോഗ് // anil said...

വരികള്‍ പലപ്പോഴും മുറിവേല്‍പ്പിക്കുന്നുണ്ട്.
എഴുതിക്കോളൂ,
മറ്റുള്ളവര്‍ വേദനിക്കുന്നതറിഞ്ഞ് നീ സന്തോഷിക്ക്.

ബഷീർ said...

ഉള്ളു നീറ്റുന്ന വരികൾ..

കാപ്പിലാന്‍ said...

നിനക്കെന്നെ മരുന്നാക്കാം ..
എന്താണ് ലഹരിയാ :) .

കൊള്ളാം കൂട്ടുകാരാ ..പോരട്ടെ ,
അനിലിന് നൊന്തു .

siva // ശിവ said...

ജീവിതത്തിന്റെ മണമുള്ള വരികള്‍....

ANOOP said...

ഇനിയുമെഴുതുക, പോസ്റുക. . . .

ഉറുമ്പ്‌ /ANT said...

നന്നായി

അരുണ്‍ കരിമുട്ടം said...

വംശവദന്‍ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്, ആ രണ്ട് വരികള്‍ നല്ല ടച്ചിംഗ്

Anonymous said...

good...
you reach high, i pray for you.

വാഴക്കോടന്‍ ‍// vazhakodan said...

മനസ്സിലെ എല്ലാ വേദനകളും കണ്ണുനീരായി പുറത്തു വരണമെന്നില്ലാ, ചില വേദനകള്‍ നിശ്ശബ്ദമായ നീറ്റലുകളാണ്...ഇഷ്ടമായി ചങ്ങാതീ,വേദനിപ്പിച്ചെങ്കിലും....

കണ്ണനുണ്ണി said...

ഇത്തിരി നോവ്‌ ഉണ്ടാക്കുന്ന വരികള്‍

yousufpa said...

പ്രണയത്തിന്‍റെ രുചി എന്താണെന്ന് ഒട്ടും പിടികിട്ടാത്തതു പോലെ. എല്ലാവര്‍ക്കും ഒന്നേ പറയാനുള്ളൂ.നോവ് അല്ലെങ്കില്‍ നീറ്റല്‍.

ഞാനറിഞ്ഞ രുചി എന്താണെന്നറിയുമോ..?
നെല്ലിക്ക തിന്ന് വെള്ളം കുടിച്ചാലൂള്ള രുചിയുണ്ടല്ലോ അതു തന്നെ.

ആരും എത്തിനോക്കാത്ത ഉപമകളാണ് ഹന്‍ലലത്ത് കുറുക്കി ചാലിച്ചെഴുതിയത്.

ഭാവുകങ്ങള്‍.

Typist | എഴുത്തുകാരി said...

ആകെ ഒരു വിഷാദമൂഡിലാണല്ലോ, എന്തു പറ്റി?

വികടശിരോമണി said...

സ്വയം ഉരുകുവാൻ തയ്യാറായവർക്കു പറഞ്ഞിട്ടുള്ളതാണ് ഈ കവിതയൊക്കെ.
വല്ലാത്ത നീറ്റൽ...വായിക്കുന്നവരേയും അതുപൊള്ളിക്കുന്നു.
ഇയാൾ വല്ലാത്തൊരു ദുഷ്ടനാണ്:)

neeraja said...

നിനക്കെങ്ങനെ കഴിയുന്നു ഇത്ര ശക്തമായി
വാക്കുകളെ .........
നന്നായി.

The Eye said...

നിനക്ക്‌ എന്നെ മരുന്നാക്കാം...
വഴുക്കലു പിടിച്ച മനസ്സിനെ
കൈവിട്ടു പോകാതെ ഞാന്‍ സൂക്ഷിക്കാം...!!

നന്നായിട്ടുണ്ട്‌... ! ആശംസകള്‍…

ഫസല്‍ ബിനാലി.. said...

ഹന്‍ല്ലലത്തേ... എല്ലാവര്‍ക്കും ആവുന്നതല്ല, എല്ലാ കവിതക്കും കഴിയുന്നതല്ല ഹന്‍ല്ലലത്തിനാവുന്നത്, ഈ കവിതക്ക് കഴിയുന്നത്. തുടരുക, ആശംസകള്‍.

ഷാനവാസ് കൊനാരത്ത് said...

മരുന്നുകള്‍ വര്‍ജ്ജിച്ച് എന്നെ മരുന്നാക്കുക...

Aluvavala said...

ഞാന്‍ നിന്നെ ലാല എന്നു വൈളിക്കും....!
ഇടക്കിടെ വിളിക്കാന്‍ അതാണു സുഖം...!

ഒരു വരിയും കോപ്പിചെയ്ത് കൊള്ളാം എന്നു പറയുന്നില്ല...!
എല്ലാവരികളും കോപ്പിചെയ്യുന്നത് ഉചിതവുമല്ല...! നന്നായി എന്നു മാത്രം പറഞ്ഞാല്‍ പോരല്ലോ..ഗംഭീരമായിട്ടുണ്ട്..എനിക്കിഷ്ടം ഹൃദയവും അതിലെ വികാരങ്ങള്‍പ്രകടിപ്പിക്കുന്ന മുഖവുമുള്ള ഇത്തരം കവിതകളാണ്...!

Areekkodan | അരീക്കോടന്‍ said...

):

cEEsHA said...

ഇവിടെയാകെ മരുന്നിന്റെ മണം...!

:o

ശ്രീഇടമൺ said...

വരികള്‍ പതിവുപോലെ വേറിട്ട കാഴ്ച്ചകളിലേക്ക് നയിക്കുന്നു...
തുടരുക...
നിന്റെ വേറിട്ട വഴികളിലൂടെയുള്ള പ്രയാണമാണ് നിന്നെ വ്യത്യസ്തനാക്കുന്നത്...*

ഭാവുകങ്ങള്‍...*

കുക്കു.. said...

നന്നായിട്ടുണ്ട്....

Sriletha Pillai said...

vallathe pollunnu kunje.....nenchakam eriyunnu....

sojan p r said...

"നിനക്കെന്നെ മരുന്നാക്കം".. വളരെ ശക്തമായ ഭാവന..ചിരിയുമല്ല..സങ്കടവുമില്ല..നിസംഗത മനസ്സില്‍ നിറയുന്നു

ജസീര്‍ പുനത്തില്‍ said...

ho its very beatifulll....................

Unknown said...

Good one.

It's bruising and really paining

(Manglish link down aayi)

ചോലയില്‍ said...

നല്ല കവിത.
അര്‍ത്ഥവത്തായ വരികള്‍.
ആശംസകള്‍

രാജീവ്‌ .എ . കുറുപ്പ് said...

നല്ല വരികള്‍, മനോഹരം, സുന്ദരം ഈ കവിത, ആശംസകള്‍ അനിയാ

മുക്കുറ്റി said...

നന്നായിരിക്കുന്നു............,

ആശംസകള്‍.......

സെലി ചരിതം said...

നോവുന്നു

എത്ര മധുരം സഘി
ജീവിതമെനിക്കെന്റെ
സ്വപ്ന മോഹങ്ങള്‍ ചുടു ചാരമെന്കിലും
കടപ്പാട്‌ പുനലൂര്‍ ബാലന്‍
കവിത ഭൂമിഗീതം

ആമി said...

veritta varikalumayii nee veendum....

oro variyum mansilekk.....

aasamsakal

മഴയുടെ മകള്‍ said...

നിന്‍റെ കൈപ്പിടിയില്‍ നിന്നും
കുതറിയോടുന്ന
മനസ്സിന്‍റെ കടിഞ്ഞാന്‍
ഞാന്‍ പിടിച്ചോളാം

കാട്ടു കുതിരയുടെ
ഭ്രാന്തന്‍ പാച്ചിലില്‍
നിന്‍റെ ചിന്തകളും....

vaikipoyennu ipol tonnunnu..... kurachu koodinerathe njan ividam sandarshikendathayirunnu.. ashamsakal... ullu polli ezhuthunna varikalk.......

sree said...

heading......kalakki!!

Krishnapriya said...

വളരെ നന്നായിരിക്കുന്നു..... സ്നേഹത്തിന്റെ തീവ്രത വരികളില്‍ അറിയാം...

krishnapriya