പതിവു തെറ്റിക്കാതെ
വിരിയൊതുക്കിത്തുടങ്ങി
കാട്ടു പൂച്ചയുടെ
ആക്രാന്തമുണ്ടാവില്ല
മുഖമൊരു ദുഃഖ സാഗരം
ശരീരത്തിലെന്തെന്ന്
മനസ്സറിയാറില്ലിപ്പോള്‍
പടര്‍ന്നു കയറുന്നതും
കത്തിത്തീരുന്നതും
ചൂടു തട്ടിയപ്പോള്‍
കാലില്‍ നോക്കിയതാണ്
കാല് വിരലില്‍ മുഖമമര്‍ത്തി
അയാള്‍...!
ഭയമാണാദ്യം തോന്നിയത്
വിറയ്ക്കുന്ന ചുണ്ടുകളില്‍
വിതുമ്പിത്തെറിച്ച
അക്ഷരങ്ങള്‍ കേട്ടാണ്
വസ്ത്രങ്ങള്‍ വാരിച്ചുറ്റിയത്
അമ്മേയെന്ന വിളി...!!!
54 comments:
....വിറയ്ക്കുന്ന ചുണ്ടുകളില്‍
വിതുമ്പിത്തെറിച്ച
അക്ഷരങ്ങള്‍ കേട്ടാണ്
വസ്ത്രങ്ങള്‍ വാരിച്ചുറ്റിയത്
അമ്മേയെന്ന വിളി.....
ആ വിളി! ആദ്യമായി പറയാൻ പഠിച്ച,,, അറിയുന്ന,,,
എന്ത് ചെയ്താലും ക്ഷമിക്കുമെടാ...............
:)(
കാല് വിരലില്‍ മുഖമമര്‍ത്തി
അയാള്‍...!
ഭയമാണാദ്യം തോന്നിയത്
വിറയ്ക്കുന്ന ചുണ്ടുകളില്‍
വിതുമ്പിത്തെറിച്ച
അക്ഷരങ്ങള്‍ കേട്ടാണ്
വസ്ത്രങ്ങള്‍ വാരിച്ചുറ്റിയത്
അമ്മേയെന്ന വിളി...!!!
സത്യം ...... ഉള്ളില്‍ എന്തൊക്കെയൊ പ്രളയം വന്ന പോലെ.. ജീവനുള്ള വരികള്‍ കൂട്ടുകാര...... 10 വട്ടത്തില്‍ കൂടുതല്‍ ഞാനീ വരികളിലൂടെ കടന്നു പോയി ,, വായിച്ചു കഴിയുമ്പൊള് വല്ലാത്ത സങ്കടം ... ആശയം ഗംഭീരം ..... വരികളില്‍ ഒളിച്ചിരിക്കുന്ന സത്യതിന്ടെ നേര്‍മുഖം ,,, എന്തൊക്കെയൊ പറയണമെന്നുണ്ട് ഹന് .... പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല .. ഒന്നു മാത്രം ഉള്ളിലെ തീഷ്ണത സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു
കണ്ണു നിറഞ്ഞു.. എന്തിനെന്നറിയില്ല...
നന്ദി
മുറിവുകള്‍ എന്നും തന്നിരുന്നത് ആഴമേറിയ വേദനയും വായനയുമാണ്.വായനക്കാരന്റെ മനസ്സില്‍ ഹന്ലല്ലത് ചേട്ടന് എന്നും വാക്കുകള്‍ കൊണ്ട് തീര്‍ക്കുന്നത് ആഴത്തിലുള്ള മുറിവുകളാണ്.കുറെ നേരം അത് മനസ്സില്‍ കിടന്ന് നീറും.'അമ്മ'യെന്ന തലക്കെട്ടില്‍ അനേകം കവിതകള്‍ വായിച്ചിട്ടുണ്ട്.എന്റെ ബ്ലോഗിലെ ബ്ലോഗ് ലിസ്റ്റില്‍ മുറിവുകളിലെ അപ്ഡേറ്റ് കാണിച്ചപ്പോഴും ഒരു സാധാരണ 'അമ്മക്കവിത' മാത്രമാണ് പ്രതീക്ഷിച്ചത്.പക്ഷെ ഹന്ലല്ലതിനെ പോലുള്ള ഒരു കവിയില്‍ നിന്നുള്ള അങ്ങനെയുള്ള പ്രതീക്ഷകള്‍ അസ്ഥാനത്താണ് എന്ന് മനസ്സിലാക്കി തന്നെയാണ് വന്ന് വായിച്ചതും.വായിച്ച് കഴിഞ്ഞപ്പോള്‍ കമന്റിടാതെ പോകാനാവാത്ത വിധം കവിത അതിലേക്ക് പിടിച്ചു വലിക്കുകയായിരുന്നു.
കവിതയുടെ മധ്യഭാഗം തുളച്ച് കയറും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.അവസാനം വരെ വായനക്കാരനെ പിടിച്ചു നിര്‍ത്താനും വീണ്ടും ആവര്‍ത്തിക്കാനും കവിതയ്ക്ക് കഴിഞ്ഞു.വളരെ നല്ല രചന ഏട്ടാ.തീവ്രമായ വരികളിലൂടെ വീണ്ടും ഉണ്ടാക്കുക മുറിവുകള്‍.
രണ്ടു മൂന്നു വട്ടം വായിച്ചു.. ഇഷ്ടമായി.
'അമ്മ' ആ വിളി എല്ലാത്തിനുമുള്ള മരുന്നല്ലേ?
ശരിക്കും കണ്ണു നിറഞ്ഞ് പോയ് ഹല്ലു .... ഇവിടെ നമുക്കും ഒന്നും നഷ്ടപെട്ടിട്ടില്ല എന്ന് വിളിച്ചു കൂവാനും തോന്നി... ചില സമയത്ത് ചിലരെ വികാരങ്ങള്‍ എന്തൊക്കെയോ ചെയ്യിക്കുന്നു. അവസാനം കാല്കീഴില് തേങ്ങലോടെ എല്ലാം സമര്‍പ്പിച്ചു ദൈവത്തെയോ , അമ്മയെയോ വിളിച്ച് കേണു മാപ്പിരക്കുമ്പോള്‍ .... ഇവിടെ നിനക്ക് ഒരു ചുള്ളിക്കാട് സ്റ്റൈല്‍ വന്നിട്ടുണ്ട്.
ആരെയാണിവിടെ കുറ്റപ്പെടുത്തേണ്ടത്!! കലികാലം...
ഇത് കുറച്ചു കൂടിപ്പോയി... പക്ഷെ നന്നായിരിക്കുന്നു...
ശരീരത്തിലെന്തെന്ന്
മനസ്സറിയാറില്ലിപ്പോള്‍
വിറയ്ക്കുന്ന ചുണ്ടുകളില്‍
വിതുമ്പിത്തെറിച്ച
അക്ഷരങ്ങള്‍ കേട്ടാണ്
വസ്ത്രങ്ങള്‍ വാരിച്ചുറ്റിയത്
വിറയ്ക്കുന്ന ചുണ്ടുകളില്‍
വിതുമ്പിത്തെറിച്ച
അക്ഷരങ്ങള്‍ കേട്ടാണ്
വസ്ത്രങ്ങള്‍ വാരിച്ചുറ്റിയത്
അമ്മേയെന്ന വിളി...!!!
ആദ്യം പറയാന്‍ പഠിക്കുന്ന , ഏറ്റവും മനോഹരമായ വാക്ക്
ഓ..വല്ലാത്ത ഞെട്ടലോടെ സത്യം എന്തെന്ന തിരിച്ചറിവ് 'അമ്മെ' എന്ന വിളിയിലൂടെ പകര്‍ന്നു തന്നിരിക്കുന്നു..അഭിനന്ദനങ്ങള്‍..!
എന്തൊരത്ഭുതം, ഞാനും ഇതേ സംഭവം ഇവിടെ പോസ്ടിയിരിക്കുന്നു. ഹാന്‍ ലല്ലത്തേ ഒന്ന് നോക്കൂ.
oru vallaatha vedana!!vingal !!ammmeeee......
വിറയ്ക്കുന്ന ചുണ്ടുകളില്‍
വിതുമ്പിത്തെറിച്ച
അക്ഷരങ്ങള്‍ കേട്ടാണ്
വസ്ത്രങ്ങള്‍ വാരിച്ചുറ്റിയത്
അമ്മേയെന്ന വിളി...!!!
ഹന്‍ലത്ത് ഒരോ വായനകാരന്റെയും നെഞ്ചിലേക്ക് കനല് ചൊരിയുന്നു.
ശരീരത്തിലെന്തന്നു മനസ്സറിയാറിയില്ലിപ്പോള്.....
കൊള്ളാം ...
തുടരുക...
www.sudheerkmuhammed.blogspot.com
http://madhyamam-editorial.blogspot.com/
http://muhammednabi.blogspot.com
ഇവയാ എന്റെ ബ്ലൊഗുകള്
അമ്മേ .....
ഈ വിളിയിൽ എല്ലാമുണ്ടല്ലോ ... വരികളിഷ്ടമായി ....
amme enna vili...
nannayirikunnu
വേദനിപ്പിച്ചു
അത്രമാത്രം
nannayirikkunnu mashe..
എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല.......
വേദന തോന്നുന്നു.
കാലന് കാലം കലികാലം ..........
അമ്മേ...
vaayichu sankadaayi!
വേദനിപ്പിച്ച വരികള്‍..
:)............:).......അമ്മേ!!!
ഒന്നും മനസ്സിലായില്ല...
അതുകൊണ്ടാ :)( ഇട്ടു പോയത്...
എന്നാലും ഇത്ര വേണ്ടായിരുന്നു. ഈഡിപ്പസ്.............കുറച്ചുദിവസമായി താങ്കളുടെ ബ്ലോഗ് ഹെഡറൊഴിച്ച് ഒന്നും കാണാനാവുന്നില്ലായിരുന്നു.ഇന്നു കണ്ടു.ഇനിയും വരാം....
mini//മിനി,
junaith ,
കൊട്ടോട്ടിക്കാരന്,
അമ്മു
നന്ദി....
റിനി,
അഭിജിത്ത് മടിക്കുന്ന്
വായിച്ച് ഉള്ളു തുറന്നെഴുതിയതിന് നന്ദി പറഞ്ഞൊതുക്കുന്നില്ല.
ശ്രീ ,
എനിക്ക് ആദ്യം മുതല്‍ പ്രചോദനമായിരുന്നു ശ്രീയേട്ടന്റെ കമന്റുകള്‍...ഇനിയും വരുമല്ലൊ..
ഗിരീഷേട്ടാ......:)
...: അപ്പുക്കിളി :...
ശ്രദ്ധേയന്‍ | shradheyan
റ്റോംസ് കോനുമഠം
അഭി
raadha
mazhamekhangal
ആര്‍ദ്ര ആസാദ് / Ardra Azad
sm sadique
Sudheer K. Mohammed
ജീവി കരിവെള്ളൂര്‍
INTIMATE STRANGER
പി എ അനിഷ്, എളനാട്
'മുല്ലപ്പൂവ്
Echmukutty
ഇസ്മായില്‍ കുറുമ്പടി ( തണല്‍)
Seema
പട്ടേപ്പാടം റാംജി
മഴ
maithreyi
റോഷ്|RosH
ഇനിയും ഈ വഴി മറക്കാതെ വരുമെന്ന് പ്രത്യാശിക്കുന്നു.
സാധാരണയായി വായനക്കാരന് എന്റെ വരികളെ വിട്ട് കൊടുക്കുകയണ് പതിവ്.
അതില്‍ എന്റെതായ നിര്‍ബന്ധ ബുദ്ധികള്‍ അടിച്ചേല്‍പ്പിക്കാറില്ല.
എങ്കിലും ഈ കവിത വല്ലാതെ വഴി തെറ്റി വായിക്കപ്പെട്ടൊ എന്ന സംശയം എന്നെ അലോസരപ്പെടുത്തിത്തുടങ്ങുന്നു.
... അമ്മയെ ഒരിക്കലും ഞാനീ കവിതയില്‍ കൊണ്ട് വന്നിട്ടില്ല.........!!
അമ്മ എന്നത് ഇവിടെ ,
ഈകവിതയില് എത്തുന്ന ആളുടെ മനസ്സില്‍ സംഭവിക്കുന്ന ഒന്നാണ്.
പതിവ് പോലെ വിരിയൊതുക്കിത്തുടങ്ങി എന്ന വരിയില്‍ തന്നെ ഒരു വേശ്യയെ തിരിച്ചറിയാം എന്നാണ് എന്റെ വിശ്വാസം.
നന്ദി..എല്ലാവര്ക്കും
വന്നതിനും,
കമന്റിയതിനും....
(അനുവാചകര്‍ ഇന്നതേ എന്റെ വരികളില്‍ കാണാവൂ,..വായിക്കാവൂ...എന്ന വാശിയല്ല..
തെറ്റിവായന എന്നത് എന്നെ തന്നെ തെറ്റി വായിക്കലാണ് എന്നത് കൊണ്ട് മാത്രം...)
ഹന്‍ല്ലലത്തെ,
കവിതകളുമായി തല്ക്കാലം പിണക്കം ഭാവിച്ചിരുന്നു, അതിനുള്ള ഒരു മാനസികാവസ്ഥ ഇല്ലാത്തോണ്ടാ.
എന്നാലും നിന്റെ വിശദീകരണക്കമന്റ് കണ്ട് ഒന്നും മിണ്ടാതെ പോകുന്നതെങ്ങനെ?
വായനകളാണ് വഴിതെറ്റിയത്,വരികളിലെല്ലാം വ്യക്തമാണ്, പരിചിത തീമാണെങ്കിലും.
han!!!!!!!!!!
ഭാഗ്യം, കവിയുടെ കുറിപ്പു കണ്ടത്!
ഇല്ലെങ്കിൽ ആദ്യകമെന്റുകൾ കണ്ട്, എനിക്കെന്തോ കുഴപ്പമുണ്ടല്ലോ എന്നു വേവലാതിപ്പെട്ടേനേ!
അനിൽ@ബ്ലോഗ് പറഞ്ഞതാ ശരി.
വായനകളാണ് വഴിതെറ്റിയത്,വരികളിലെല്ലാം വ്യക്തമാണ്.
moonnu naalu thavana vaayicchu. hrudayathil thattunna varikal. valare manoharam. amma aa vili athu amruthatthinu thulyamalle ?
pinne onnu ezhuthaan vittu. illaa thettidharikkapettittilla, valare vykthamanu kavithayile varikal.
“അമ്മ “
ഹെന്റമ്മോ..!
അമ്മേയെന്ന ആ വിളി പ്രതിധ്വനിയായി..!
പിന്നെ,പയ്യെ പയ്യെ ഒരശരീരിയായി..!
ഹോ.. വല്ലാതെ മുറിവേല്‍പ്പിച്ച കവിത...പല സത്യങ്ങളും തീപോലെ ഉള്ളില്‍ കയറുന്നത് യാദ്രിശ്ചികമായി മാത്രമാണ്..വിധി എന്നാണോ ഇതിനെ വിളിക്കേണ്ടത്!!!!
aasamsakal
Nalla kavitha,
Vayichu manassilakki comment cheyyunnathanu nallathennu thonni. chila vaakkukal (amma pole), aavesha thallicha undakkum, kaviyude aashayathe thakidam marikkum
-മ്മ-
എന്ത്?
കവിത ഇഷ്ടമായി.....
ഇതെനിക്ക് ഇഷ്ടമായ കവിത.... ആശംസകള്‍
കൊള്ളാം ആശംസകള്‍....
കാട്ടു പൂച്ചയുടെ
ആക്രാന്തമുണ്ടാവില്ല
മുഖമൊരു ദുഃഖ സാഗരം
വായനകളാണ് വഴിതെറ്റിയത്,വരികളിലെല്ലാം വ്യക്തമാണ്
അമ്മേയെന്ന വിളി...!!!
athe inganeyum chilathund neettunna velipaadukal
vingunnathenthaanu manassil
ഗംഭീരം...
Post a Comment