നീ പറഞ്ഞപ്പോഴൊന്നും
ഞാന്‍ കരഞ്ഞില്ലല്ലോ
ഞാനൊരു
വിഷ ജീവിയാണെന്ന്
സര്‍പ്പക്കാവില്‍
ഇണ പിരിയാത്ത
വിഷ നാഗങ്ങളിലൊന്ന്
എനിക്കായൊരു
കുഞ്ഞു ജീവന്‍
ഉള്ളില്‍ കരുതിയിരുന്നോ ?
തീണ്ടാരിപ്പുരയില്‍
ഇഴഞ്ഞു കയറിയ
അഗ്നി നാമ്പുകള്‍
ചുറ്റി വരിഞ്ഞപ്പോഴും
ചെതുമ്പലു പിടിച്ച
ശിരസ്സെന്റെ
കവിളിലമര്‍ന്നപ്പൊഴും
ഞാന്‍
കരയാഞ്ഞതെന്തെന്ന്
സംശയിക്കരുത്
എന്‍റെ ചാരിത്ര്യത്തില്‍
ദംശനമേല്‍ക്കും മുമ്പേ
നീ പെയ്തിറങ്ങിയിരുന്നുവല്ലോ
തീ മഴയായ്
നിന്‍റെ വിഷമിറക്കിയിറക്കി
ഞാന്‍ തന്നെ
ഒരു വിഷ ജീവിയായെന്ന്
കൂട്ടുകാരി പറഞ്ഞിരുന്നു
ഹോസ്റ്റലില്‍
കട്ടിലിനു താഴെ
ഇഴയുന്നത് കണ്ട്
ഉറക്കത്തില്‍ ഞെട്ടി വിറച്ച
അമൃതയെ
നിനക്കറിയാതിരിക്കില്ലല്ലോ
നിന്റെ സംശയം നിറഞ്ഞ
കണ്ണുകളിനി
അവളെ കാണില്ല
തുടരെത്തുടരെ
സര്‍പ്പക്കുഞ്ഞുങ്ങളെ
പ്രസവിക്കുന്നത് കണ്ടാണ്
അവള്‍ ഉറക്കം ഞെട്ടാറ്
ഇന്നലെ
മൂന്നാം നിലയുടെ
ജനവാതില്‍ തുറന്നു വച്ച്
അവള്‍ താഴേക്ക്....
അര്‍ദ്ധ ബോധത്തിന്റെ
അവസാന ശ്വാസത്തിലും
നടുങ്ങുന്ന കണ്ണുകള്‍ തുറന്ന്
ഉദരത്തില്‍ കയ്യമര്‍ത്തിപ്പിടിച്ച്
പകച്ചു നോക്കിയത്
എന്നെയായിരുന്നു
എന്റെ സിരകളില്‍
നുരഞ്ഞു കയറുന്ന
നീലിച്ച രക്തം
അവള്‍ തിരിച്ചറിഞ്ഞിരുന്നുവോ...?
ഇരുള്‍ ചമയങ്ങള്‍
എന്റെ മനസ്സില്‍
പിന്നെയും
കോമരമാടിത്തുടങ്ങിയെന്ന്
നിനക്കൂഹിക്കാമല്ലോ
എന്നിട്ടും
ഞാന്‍ കാത്തിരിക്കുന്നത്
നിയിനിയും വരുമെന്ന
പ്രതീക്ഷയുടെ നാമ്പുകള്‍
കരിയാത്തത് കൊണ്ടാണ്
എന്റെ
നീലിച്ച ഞരമ്പുകളില്‍
അവസാന തുള്ളി ജീവനും
പിടയുന്നത് വരെ
ഞാന്‍ കാത്തിരിക്കും
നിനക്കായ് .....
11 comments:
എന്റെ
നീലിച്ച ഞരമ്പുകളില്‍
അവസാന തുള്ളി ജീവനും
പിടയുന്നത് വരെ
ഞാന്‍ കാത്തിരിക്കും
നിനക്കായ് .....
വിഷം
മതിഭ്രമം തന്നെ..!
ആശംസകള്‍..!!
nannayi
ആശംസകള്‍..!
ദുരൂഹതയുണ്ടെങ്കിലും നന്നായി
"നീ പറഞ്ഞപ്പോഴൊന്നും
ഞാന്‍ കരഞ്ഞില്ലല്ലോ
ഞാനൊരു
വിഷ ജീവിയാണെന്ന്" ഈ വരികള്‍ പരസ്പര ബന്ധം ഇല്ലാതെ നിലകൊള്ളുന്നു .
"ഞാനൊരു വിഷജീവിയാണെന്ന് നീ പറഞ്ഞപ്പോഴൊന്നും ഞാന്‍ കരഞ്ഞില്ലല്ലോ " എന്നല്ലേ വിവക്ഷ . പക്ഷെ വാചകങ്ങള്‍ പിണഞ്ഞുപോയിരിക്കുന്നു. ശ്രദ്ധിക്കുക. പക്ഷെ ശേഷം ഒരു നല്ല കഥയുള്ള കവിത തന്നെ. നന്നായിരിക്കുന്നു ഹന്ല്ലലത് .
കാത്തിരിക്കാം...
കവിതയുറ്റുന്നു..
ഭാവുകങ്ങള്‍..
Nice..
very good keep it up
കവിത മതിയെ ഭ്രമിപ്പിക്കുന്നതു തന്നെയാണ്
നന്നായി.....മതിഭ്രമം
Post a Comment