.....

01 April 2010

അച്ഛനും അമ്മയും പാര്‍ട്ടിയും

പാര്‍ട്ടി,
കൊടി പുതപ്പിച്ചിരുന്നു.
വാഹനങ്ങളുടെ
വരി തീര്‍ത്തിരുന്നു.

നേതാക്കള്‍,
ക്യാമറ കാണുന്ന
സമയങ്ങളിലൊക്കെയും
കണ്ണ് തുടച്ചിരുന്നു

ചോര പുരണ്ട
കുപ്പായക്കഷണവുമായി
പോലീസുമെത്തിയിരുന്നു.

മൂന്നു നാള്‍ പനിച്ചു കിടന്ന്
നാലാം നാള്‍ ഇറങ്ങിയോടിയ
അമ്മയെ കാണാന്‍ മാത്രം
ആരും വന്നില്ല.

അച്ഛനു കൊടി പുതപ്പിച്ചവരാരോ
അമ്മയെ കൊടിയുടുപ്പിച്ചെന്ന്
കേള്‍ക്കും മുമ്പെ
ഞാന്‍ പോവുകയാണ്

36 comments:

hAnLLaLaTh said...

“......അച്ഛനു കൊടി പുതപ്പിച്ചവരാരോ
അമ്മയെ കൊടിയുടുപ്പിച്ചെന്ന്
കേള്‍ക്കും മുമ്പെ
ഞാന്‍ പോവുകയാണ്.........“

Kalavallabhan said...

"നേതാക്കള്‍,
ക്യാമറ കാണുന്ന
സമയങ്ങളിലൊക്കെയും
കണ്ണ് തുടച്ചിരുന്നു"

അർ ത്ഥവത്തായ വരികൾ

mini//മിനി said...

ജീവിതം കാണാതെ പോകുന്നവർ, വിലപേശുന്നവർ,,,

മൈലാഞ്ചി said...

കണ്ണു നിറഞ്ഞു.. മറ്റൊന്നും പറയാന്‍ വയ്യ...
നന്ദി

കാക്കര - kaakkara said...

ചിലരെങ്ങിലും ആരെങ്ങിലും കൊടി പുതപ്പിക്കണമെന്ന്‌ ആഗ്രഹിക്കുന്നു, ആചാരവെടി പോലെ...

പട്ടേപ്പാടം റാംജി said...

ഒന്നും കാണാതെ
ഒന്നും ചെയ്യാതെ
ഓടിയൊളിക്കാന്‍
ഒരുപാട് പേര്‍....

junaith said...

മുറിഞ്ഞെടാ...എന്റെ മനസ്സ്..

Radhika Nair said...

അച്ഛനു കൊടി പുതപ്പിച്ചവരാരോ
അമ്മയെ കൊടിയുടുപ്പിച്ചെന്ന്
കേള്‍ക്കും മുമ്പെ
ഞാന്‍ പോവുകയാണ്
:)

കുഞ്ഞൂസ് (Kunjuss) said...

ജീവിതങ്ങളെ വിലപേശുന്ന പാര്‍ട്ടിയുടെ നേര്‍ക്കാഴ്ച, കണ്ണുകളെ ഈറനാക്കുന്നല്ലോ കുഞ്ഞേ...!

അനിൽ@ബ്ലോഗ് said...

കൊള്ളാം.

SHAIJU :: ഷൈജു said...

kalam sakshi

SHAIJU :: ഷൈജു said...

kalam sakshi

അഭിജിത്ത് മടിക്കുന്ന് said...

കുറച്ചുകൂടെ...?

poor-me/പാവം-ഞാന്‍ said...

അച്ഛനു കൊടി പുതപ്പിച്ചവരാരോ
അമ്മയെ കൊടിയുടുപ്പിച്ചെന്ന്
കേള്‍ക്കും മുമ്പെ
ഞാന്‍ പോവുകയാണ്
is se jaada kyaa bol saktheho?

മോഹനം said...

അച്ഛനു കൊടി പുതപ്പിച്ചവരാരോ
അമ്മയെ കൊടിയുടുപ്പിച്ചെന്ന്
കേള്‍ക്കും മുമ്പെ
ഞാന്‍ പോവുകയാണ്

ഇതും കൂടി അനുബന്ധമായി ഇവിടിരിക്കട്ടെ

പാച്ചു said...

കോടി പുതപ്പിക്കുക മാത്രമല്ല ഇപ്പോ...
ശവക്കല്ലറയിൽ ബോംബും കൂടി നിക്ഷേപിയ്ക്കെണ്ടി വരുന്നു...മറു പക്ഷക്കാർ ശവക്കല്ലറ കുത്തിത്തുറന്നാലോ.!!..
ശവക്കല്ലറ കുത്തുതുറക്കുന്നവനും അത്‌ തടയാൻ സ്റ്റീൽ ബോംബു ശവക്കല്ലറയിൽ വച്ചവനും നമോവാകം...

മണി said...

hAnLLaLaTh,
A humble request: Please remove the link posted by mohanam.
I think what you written is applicable to all parties in India. One cannot blame only CPM.
(Sorry No malayalam this time )

hAnLLaLaTh said...

Kalavallabhan
mini//മിനി
മൈലാഞ്ചി
പട്ടേപ്പാടം റാംജി
junaith
Radhika നായര്‍
അനിൽ@ബ്ലോഗ്
SHAIJU :: ഷൈജു

നന്ദി...

hAnLLaLaTh said...

കാക്കര - kaakkara ,
താന്‍ മരിക്കുന്ന ദിവസം ഹര്‍ത്താലാകണമെന്നാശിക്കുന്ന
അപ്പാപ്പനെക്കുറിച്ച് മുമ്പൊരു കഥ വായിച്ചിരുന്നു .
എങ്കിലും ക്രൂരമായി കൊല്ലപ്പെട്ട ശേഷം കോടി പുതപ്പിക്കണമെന്ന്
മനോരോഗികളല്ലാതെ ആരും ആഗ്രഹിക്കുമെന്നു എനിക്ക് തോന്നുന്നില്ല...

കുഞ്ഞൂസ് (Kunjuss)
എല്ലാ പാര്‍ട്ടികളും എല്ലാ സംഘടനകളും ഇന്നങ്ങനെ ആയിത്തീര്‍ന്നിരിക്കുന്നു.

അഭിജിത്ത് മടിക്കുന്ന്
എങ്ങനെ കുറയ്ക്കും അഭീ..?
നിലവിളികള്‍ പലതും ഇപ്പോഴും കാതിലുണ്ട്.

poor-me/പാവം-ഞാന്‍
കടിപിടി ശവങ്ങള്‍ക്ക് വേണ്ടിയും നടക്കുന്നുണ്ട്.

hAnLLaLaTh said...

പാച്ചു
എല്ലാത്തിലും സായുധ സംവാദങ്ങളാ‍ണിന്ന് നടക്കുന്നത്. ഇരകളാക്കപ്പെടാന്‍ വേണ്ടി മാത്രം ഓരൊ ഇടങ്ങളിലും ഓരൊ പാര്‍ട്ടികളിലും ,മതങ്ങളിലും എല്ലായിടത്തും ചാപ്പ കുത്തപ്പെട്ട ഓരൊ കൂട്ടങ്ങള്‍
മതപരമാകുമ്പോള്‍ അത് ന്യൂനപക്ഷമാകുന്നു.
അല്ലാത്തയിടങ്ങളില്‍ താഴേത്തട്ടിലുള്ളവരെ കൂട്ടിച്ചേര്‍ത്ത് ഒരു ഇരസമൂഹം സമാന്തരമായി ഉണ്ടാക്കപ്പെടുന്നു.
ചാകാനും കൊല്ലാനും മാത്രമായി..
ഫലമനുഭവിക്കാന്‍ മറ്റു ചിലരും

മോഹനം,
ലിങ്കിനു നന്ദി.

മണി സാര്‍,
ഞാനിവിടെ പാര്‍ട്ടി എന്ന് പ്രയോഗിച്ചെങ്കില്‍ തന്നെയും എല്ലാ സംഘടനകള്‍ക്കെതിരെയും
ചോരയ്ക്ക് വേണ്ടി മുറവിളി കൂട്ടാന്‍ ശീലിപ്പിക്കുന്ന എല്ലാ കൂട്ടായ്മകള്‍ക്കെതിരെയുമാണ് എഴുതിയത്.
അരാഷ്ട്രീയവാദമെന്ന് പഴി കേട്ടാലും മനുഷ്യ നന്മയ്ക്കായല്ലാത്ത എല്ലാത്തിനെയും
എനിക്ക് തള്ളിപ്പറഞ്ഞേ മതിയാകൂ..
മോഹനം ഇവിടെ തന്ന ലിങ്കില്‍ പോയി നോക്കിയപ്പോള്‍
സി.പി.എമ്മിനെക്കുറിച്ച് ഏഷ്യാനെറ്റിന്റെ രാഷ്ട്രീയ താല്പര്യങ്ങളില്‍ നിന്നു കൊണ്ടുള്ള
വിശകലനമാണ് കാണാന്‍ കഴിഞ്ഞത്.
എങ്കില്‍ തന്നെയും രക്തസാക്ഷികളെ പടച്ച് വിടുന്നതില്‍ ചെറുതല്ലാത്ത പങ്കുള്ള പാര്‍ട്ടിയായ
സി.പി.എമ്മും ഇവിടെ പരാമര്‍ശിക്കപ്പെടുന്നത് തെറ്റല്ല എന്നെനിക്ക് തോന്നുന്നു.
അതിന്റെ അര്‍ഥം സി.പി.എം മാത്രമാണ് തെറ്റെന്നോ .
സി.പി.എം പൂര്‍ണ്ണമായും തെറ്റാണ് എന്നോ അല്ല.

മതത്തിന്റെ പേരിലായാലും ,രാഷ്ട്രീയത്തിന്റെ പേരിലായാലും ഏതു കൂട്ടായ്മയുടെ പേരിലായാലും എല്ലാത്തിന്റെയും ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ ഒരു വിഭാഗവും
ദുരിതങ്ങളനുഭവിക്കാനായി കുറെ ഇരകളും എന്നതാണ് സ്ഥിതി .
അതിനെ തിരുത്തുക എന്നത് അത്ര എളുപ്പമല്ല...
വെറുതെ സമാധാനിക്കനെങ്കിലും എഴുതുന്നു...

മോഹനം said...

മണി സാര്‍,
ഞാന്‍ ഇട്ട ആലിങ്കില്‍ ആദ്യം പറയുന്നതു പോലെ അല്ല അതിന്റെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടിങ്ങ്, അതില്‍ പറയുന്നത് രക്തസാക്ഷികള്‍ക്കു വേണ്ടിയും , ബലിദാനികള്‍ക്കുവേണ്ടിയും എന്നാണ്, അതില്‍ ബലിദാനികള്‍ ആരെ പ്രതിനിധീകരിക്കുന്നു...?

ഇനി ഒരു കാര്യം കൂടി ആ വീഡിയോയുടെ പകുതിക്കു ശേഷമുള്ളത് ഏഷ്യാനെറ്റിന്റെ വാത്ത അല്ല, എന്റെ ഊഹം ശരിയാണെങ്കില്‍ അത് എന്‍. ഡി . എഫിന്റെ വകയാണ്.

ഇതെല്ലാം ഒരേ അച്ചുതണ്ടിന്റെ ഭാഗമല്ലേ...

ജിപ്പൂസ് said...

നീയിങ്ങനിരുന്ന്‍ ആള്‍ക്കാരുടെ മനസ്സ് മുറിച്ചോട്രാ :(
ആശംസകള്‍ ഹള്ളൂ...
ഇടയില്‍ പാച്ചുവിന്റെ കമന്റ് ചിരിപ്പിച്ചു.

Jishad Cronic™ said...

നന്നായിട്ടുണ്ട്...

Ranjith chemmad said...

"അച്ഛനു കൊടി പുതപ്പിച്ചവരാരോ
അമ്മയെ കൊടിയുടുപ്പിച്ചെന്ന്
കേള്‍ക്കും മുമ്പെ
ഞാന്‍ പോവുകയാണ്"
ഹന്‍ല്ലലത്ത് ഇത് നിന്റെ കൈയ്യൊപ്പുള്ള കലിപ്പ്...

kaanaamarayathu said...

കൊള്ളാം കവിത... പക്ഷെ ചില സത്യങ്ങള്‍ മാത്രം.... അതും ചില വരികളില്‍... ആശംസകള്‍ .

sm sadique said...

വര്‍ത്തമാനകാലയാധാര്‍ത്ത്യ്യങ്ങളിലെ സങ്കടകാഴ്ച്ചകള്‍.

വിജയലക്ഷ്മി said...

ഇങ്ങിനെയെത്ര സംഭവങ്ങള്‍ ...എത്ര കുടുംബത്തെ അനാഥമാക്കുന്നു .വായിച്ചപ്പോള്‍ മനസ്സില്‍ വേദന യോടെ ...

Rani Ajay said...

very good..

MyDreams said...

kollaam

സലാഹ് said...

കൊടിയുടെ നിറം മാത്രം മാറില്ല. ചോരനിറം തന്നെ എന്നും. അവിടെ കക്ഷിഭേദങ്ങളില്ല. എല്ലാ നിറവും ഒടുവില് ചോരയില് മുങ്ങുന്നു

Lince Joseph said...

varikal chinthippikkunnu zuhail...

chinju chithrakumar said...

hridayathe karayikkunna varikal

Shaleer Ali said...

ചുരുങ്ങിയ വരികളില്‍ അനാഥമായ ഒരു കുടുംബത്തെ കാണുന്നു...ശവത്തിനു ചുറ്റും വട്ടമിട്ടു പറക്കുന്ന കുറെ കഴുകന്മാരെ കാണുന്നു....സുഹൃത്തേ സത്യമാണ് ...നല്ല കവിത...ആശംസകള്‍ ഇനിയും വരാം..:)

AMAL VISWAM said...

നിശബ്ദമായ അന്തരീക്ഷം .........
കുറെ അഭിനേതാക്കള്‍ .............
ഈ അഭിനയ കളരിയിലെ തീ നാളത്തില്‍
ഉരുകി തീരുന്ന രക്തബന്ധങ്ങള്‍ .....
മനസ്സില്‍ വരയുന്ന മുറിപ്പാടുകള്‍


ഒരായിരം ആശംസകള്‍........ .........

AMAL VISWAM said...

നിശബ്ദമായ അന്തരീക്ഷം .........
കുറെ അഭിനേതാക്കള്‍ .............
ഈ അഭിനയ കളരിയിലെ തീ നാളത്തില്‍
ഉരുകി തീരുന്ന രക്തബന്ധങ്ങള്‍ .....
മനസ്സില്‍ വരയുന്ന മുറിപ്പാടുകള്‍


ഒരായിരം ആശംസകള്‍........ .........

sivaraman mavelikkara said...

so strong lines.