ഉള്ളിലടക്കിയതത്രയും
വലിച്ചു പുറത്തിട്ടത്
ക്യാമറകള്‍ ഒപ്പിയെടുത്തു
അഞ്ചു ബാങ്ക് വിളികള്‍
ഒരു അല്ലാഹു
പടച്ചോനെയെന്ന വിളി
അറുപതെണ്ണം
ബാബരിയെന്ന പേര്
ഒരെണ്ണം
ഫലസ്തീനിക്കുഞ്ഞുങ്ങള്‍
മരിച്ചു വീണത് കണ്ട
എഴുന്നൂറ് ഞെട്ടലുകള്‍
മഅദനിയെന്ന
കരച്ചില് കേട്ടതിന്റെ
നാല് ഓര്‍മ്മക്കഷണങ്ങള്‍
തീവ്രവാദം തെളിയിക്കാന്‍
ഫ്ലാഷ് ന്യൂസില്‍
മിന്നിക്കൊണ്ടേയിരുന്നത്
നാലാം ക്ലാസ്സില്‍ പഠിച്ച
അറബി പുസ്തകത്തിലെ
ചീന്തിയ ഒരേട്
പ്രണയ ജിഹാദിയെന്നു
തെളിവായി
ചാറ്റിങ്ങില്‍ പരിചയപ്പെട്ട
ചന്ദനക്കുറിയുടെ മുഖ ചിത്രവും
വലിച്ചു പുറത്തിട്ടത്
ക്യാമറകള്‍ ഒപ്പിയെടുത്തു
അഞ്ചു ബാങ്ക് വിളികള്‍
ഒരു അല്ലാഹു
പടച്ചോനെയെന്ന വിളി
അറുപതെണ്ണം
ബാബരിയെന്ന പേര്
ഒരെണ്ണം
ഫലസ്തീനിക്കുഞ്ഞുങ്ങള്‍
മരിച്ചു വീണത് കണ്ട
എഴുന്നൂറ് ഞെട്ടലുകള്‍
മഅദനിയെന്ന
കരച്ചില് കേട്ടതിന്റെ
നാല് ഓര്‍മ്മക്കഷണങ്ങള്‍
തീവ്രവാദം തെളിയിക്കാന്‍
ഫ്ലാഷ് ന്യൂസില്‍
മിന്നിക്കൊണ്ടേയിരുന്നത്
നാലാം ക്ലാസ്സില്‍ പഠിച്ച
അറബി പുസ്തകത്തിലെ
ചീന്തിയ ഒരേട്
പ്രണയ ജിഹാദിയെന്നു
തെളിവായി
ചാറ്റിങ്ങില്‍ പരിചയപ്പെട്ട
ചന്ദനക്കുറിയുടെ മുഖ ചിത്രവും
9 comments:
സ്വത്വ ഭയം വേട്ടയാടുന്ന,
ചിലയിടങ്ങളില്‍
പേര് പറയാന്‍ ഭയപ്പെടുന്ന കൂട്ടുകാര്‍ക്ക്
പ്രണയ ജിഹാദിയെന്നു
തെളിവായി
ചാറ്റിങ്ങില്‍ പരിചയപ്പെട്ട
ചന്ദനക്കുറിയുടെ മുഖ ചിത്രവും
കവിയുടെ നാവ്!
എത്ര ഉള്ളടക്കങ്ങളാണ്
ഞെട്ടലുകള്‍ ബാക്കി വെക്കുന്നത് !
കവിത നന്നായിരിക്കുന്നു.
ഒരു പരിശോധന, മിതാവാദിയാണങ്കിലും വീട്ടിലോ, കയ്യിൽ കരുതിയതോ ആയ സ്വാകാര്യതയിൽ പാരമ്പര്യമായി വിശ്വാസപ്രമാണങ്ങളെ മുറുകെ പിടിക്കുന്ന ഒരാളുടെ കയ്യിൽ ഇത്രയൊക്കെ കണ്ടേക്കാം..അതിനു ഇന്നു കൊടുക്കണ്ടിവരുന്ന വിലയാണ് പ്രശ്നം .
വേണ്ടതെല്ലാം അടക്കി വെക്കുകയാണ് അല്ലേ? വേണ്ടാത്തതെല്ലാം പൊട്ടിത്തെറിക്കാനും...
നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍...
mp hashim,
എന്നുമീ വഴി മറക്കാതെയെത്തുന്നതിന് നന്ദി.
ശ്രീനാഥന്‍,
ഉമ്മുഫിദ;
നന്ദി
പാവപ്പെട്ടവന്,
വിശ്വാസങ്ങള്‍
രോഷങ്ങള്‍ ഇവയൊക്കെയും തീവ്രവാദിയെന്ന് ആരോപിക്കപ്പെടാന്‍ ഇടയാക്കുന്ന വര്‍ത്തമാനകാലം ഭയാനകം തന്നെ..!
അതെ,
വിലതന്നെയാണ് പ്രശ്നം.
കാണാമറയത്ത്,
കുറച്ച് നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം.
നന്ദി
ഉള്ളടക്കം!
ഭയാനകമാണതിന്റെ”ഉള്ളടക്കം”
ചിന്തോദ്ധീപകവും!
ഇന്‍ശാ അള്ളാ
ഇനിയുംവരാം
ishaqh ,
നിറഞ്ഞ നന്ദി
Post a Comment