.....

05 January 2011

മകന്‍

കല്ല്‌ കൊണ്ടതാകും
തുടരെത്തുടരെ
മാവിനെറിയുന്നത്
കണ്ടവരുണ്ട്.

ഉന്നം തെറ്റാതെയെറിയാന്‍
മിടുക്കനാണെന്ന്
കേട്ടിട്ടുണ്ട്.

ഒന്നാമത്തെ ഏറില്‍ തന്നെ
നിലത്തു വീണിരിക്കാം
പിടഞ്ഞ അടയാളങ്ങള്‍
മാവിന്‍ ചുവട്ടിലുണ്ട്.

വലിച്ചു കൊണ്ട് പോയത്
തീകത്തിക്കാനാവാം..!
മോനേയെന്ന്
പലവട്ടം വിളിച്ചതാകും

അമ്മവിളിക്കെതിരെ
ചെവി രണ്ടും
കൊട്ടിയടച്ചു കളയാന്‍ മാത്രം
എന്താണ് നിനക്ക് 
കഞ്ചാവ് തന്നത് ?

14 comments:

ഹന്‍ല്ലലത്ത് Hanllalath said...

അമ്മവിളിക്കെതിരെ
ചെവി രണ്ടും
കൊട്ടിയടച്ചു കളയാന്‍ മാത്രം
എന്താണ് നിന്റ ബോധത്തില്‍
ഉരുക്കിയൊഴിച്ചത്....?

ഒരു യാത്രികന്‍ said...

ആവര്‍ത്തനം സുഖം നഷ്ടപ്പെടുത്തുന്നു. ഇനി ഞാന്‍ മനസ്സിലാകിയതിലുള്ള പ്രശ്നമാണോ.....സസ്നേഹം

ഉമ്മുഫിദ said...
This comment has been removed by the author.
ഉമ്മുഫിദ said...

അമ്മവിളി
ശല്യമെന്നു പറഞ്ഞ
ഏതു പ്രലോഭനമാണ്‌
മകനെക്കാള്‍ വലുതാകുക !

ക്രൂരതയുടെ ലോകം !

ഹന്‍ല്ലലത്ത് Hanllalath said...

ഒരു യാത്രികന്‍,
ഉമ്മിഫിദ,
വായനയ്ക്കും വാക്കുകള്‍ക്കും നന്ദി.

മയക്കു മരുന്നില്‍ അമ്മയെ മറക്കുന്നത്
എന്നാണു ഉദ്ദേശിച്ചത്
ആവര്‍ത്തനം ഇനിയും വരാതെ നോക്കാം.

sm sadique said...

മയങ്ങുന്നവർ, മയക്കം വിട്ട് ഉണരാനുള്ള വിളിയാണ് ഈ കവിത.

എം പി.ഹാഷിം said...

ആദ്യമൊന്നു വന്നു വായിച്ചതാ .... എന്തോ ഒരവ്യക്തത തോന്നി
അവസാന വരിയിലെ തിരുത്തല്‍ ,
ഇപ്പോള്‍ കവിത സംവദിക്കുന്നുണ്ട്.

ഒരേ തുടര്‍ച്ചയില്‍ നിന്നും മാറ്റിപ്പിടിക്കാനുള്ള ശ്രമമാണോ...

ഭാവുകങ്ങള്‍

Unknown said...

all the best....

Marykkutty said...

Gud Yaar...!

zephyr zia said...

കവിതകള്‍ക്കെല്ലാം നല്ല തീക്ഷ്ണതയുണ്ട്....
ആശംസകള്‍!!!

ഹന്‍ല്ലലത്ത് Hanllalath said...

sm sadique,
MyDreams
ഇസ്ഹാഖ് കുന്നക്കാവ്
Remya Mary George
zephyr zia
സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി

എം പി.ഹാഷിം
തിരുത്തേണ്ടി വരുന്നു എന്നത് തന്നെ
വലിയ പ്രയാസം അല്ലെങ്കില്‍ ദുരന്തം ആണ്.
നന്ദി ,
വായനയ്ക്കും നിത്യ സന്ദര്‍ശനത്തിനും

കുഞ്ഞൂസ് (Kunjuss) said...

മനസ്സിനെ നോവിക്കുന്ന തീക്ഷണത വരികളില്‍ ...

ശ്രീനാഥന്‍ said...

വിഷയത്തിലെ ആവർത്തനത്തെ കുറിച്ചിനി പ്രത്യേകിച്ച് പറയേണ്ടല്ലോ!

ഹന്‍ല്ലലത്ത് Hanllalath said...

കുഞ്ഞൂസ് (Kunjuss)
നന്ദി.

ശ്രീനാഥന്‍,
വായനയ്ക്ക് നന്ദി;
നിര്‍ദേശത്തിനും.

ഇനി ആവത്തനം തീര്‍ച്ചയായും ശ്രദ്ധിക്കാം.