.....

16 January 2011

കബറിലുറങ്ങുന്ന കുഞ്ഞുങ്ങള്‍

കുഞ്ഞുങ്ങള്‍
കബറിലുറങ്ങുന്നത്
കണ്ടിട്ടുണ്ടോ ?

വിരല്‍ കുടിച്ച്
ചെറു ചിരിയുതിര്‍ത്ത്
കിടക്കുന്നുണ്ടാകും

തനിച്ചാക്കി
ചുമന്നു വന്നവര്‍
മടങ്ങുമ്പോള്‍,
പോകല്ലേയെന്ന്
ചിണുങ്ങുന്നുണ്ടാകും

വിതുമ്പുന്ന കൂട്ടുകാരനെ
സാറ്റ് കളിക്കാമെന്ന്
ഉറക്കത്തില്‍
തൊട്ടു വിളിക്കുന്നുണ്ടാകും

അതു കണ്ട്
നേര്‍ത്ത ചിറകുകളിളക്കി
മാലാഖമാര്‍
പുഞ്ചിരിക്കുന്നുണ്ടാകും

മറന്നു വെച്ചതെന്തോ
ഭൂമിയില്‍
തിരികെ വലിക്കുന്നുവെന്ന്
കുഞ്ഞിന് ചിലപ്പോള്‍
തോന്നുന്നുണ്ടാകും

അപ്പോഴൊക്കെ
ഒരു മാറ്
വിങ്ങിക്കിനിയുന്നുണ്ടാകും

ചുമരില്‍
കണ്ണീരു
നനയുന്നുണ്ടാകും

ഒരു നിശ്വാസം
കബറിനെ,
പള്ളിക്കാടിനെ
വലം വെച്ച്
പറക്കുന്നുണ്ടാകും

ബറാത്ത് രാവ്
വന്നു വിളിക്കുമ്പോള്‍
മുഖമുയര്‍ത്തിച്ചിരിച്ച്
കബറില്‍ ന്നിന്നുയര്‍ന്ന്
ഉമ്മായെന്ന്
വിളിച്ചു നോക്കുന്നുണ്ടാകും

ജന്നാത്തുല്‍ ഫിര്‍ദൌസിന്റെ
മണം പരത്തി
പള്ളിക്കാട് ചുറ്റി
വീട് ചുറ്റി
ഉമ്മയ്ക്കൊരുമ്മ കൊടുത്ത്
കുഞ്ഞ്‌ പിന്നെയും
കബറിലുറങ്ങുന്നുണ്ടാകാം...

39 comments:

hAnLLaLaTh said...

ഇങ്ങനെയൊന്നുമല്ല കവിതയെന്ന്,
ഇങ്ങനെയെഴുതിയെഴുതി നശിപ്പിക്കല്ലേന്ന്
നീയെത്ര പറഞ്ഞിട്ടും ഞാന്‍ കേള്‍ക്കുന്നില്ലല്ലോ..

എം പി.ഹാഷിം said...

ഖബറിലുറങ്ങുന്ന കുട്ടി മനസ്സില്‍ വേദനയുടെ ഒരു മുള്ള് തറപ്പിച്ചു !
താഴെയുള്ള രണ്ടു കവിതകള്‍ സാധാരണ ഹല്ലലത്തിന്റെ എഴുത്ത് വഴിയിലല്ല.
എന്നാലും ...നല്ല വായനയുണ്ടാക്കാനായി .....

ഭാവുകങ്ങള്‍ !

MyDreams said...

അപ്പോഴൊക്കെ
ഒരു മാറ്
വിങ്ങിക്കിനിയുന്നുണ്ടാകും

ശ്രദ്ധേയന്‍ | shradheyan said...

വായിച്ചതല്ല, കരഞ്ഞതാണ്.
നീ കരയിച്ചതാണ്!

junaith said...

ഹന്നൂ!!!!

ആസാദ്‌ said...

ഇന്നൊരു തുള്ളി കണ്ണുനീരിണ്റ്റെ നനവുമായ്‌

മൂന്നു പിടി മണ്ണിനാലീ കബറാളിയോടുള്ള കടം വീട്ടി ഞാന്‍

തിരിച്ചു നടക്കയായന്ന്യനെ പോലെ

അരുതെന്നു മയ്യത്തു പറഞ്ഞാലും കേള്‍ക്കുകില്ല ഞാന്‍
----------------------------


പ്രിയപ്പെട്ട കവീ, ഊഷര ഭൂമിയിലെ ഉഷ്ണക്കാറ്റിനെ പോലെ തപിക്കുന്നതായിരുന്നു താങ്കളുടെ വരികള്‍. ഞാന്‍ ആദ്യമായിട്ടാണ്‌ ഇവിടെ വരുന്നത്‌. ഇനിയെന്നും വരും, ഉറപ്പ്‌

ഉമ്മുഫിദ said...

മഴ നനയുന്നുണ്ട്
കൂടെ വന്നവര്‍ പലവഴിക്ക് പോകുന്നുണ്ടാകണം !
കവിത വിതുമ്പുന്നു.

അനീസ said...

കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മരണപെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ,

പിന്നെ സാറ്റ് കളി എന്നത് ആധ്യമായ കേള്‍ക്കുന്നത്, ?

(saBEen* കാവതിയോടന്‍) said...

"ഹന്‍ളെല" ഈ നാമം എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ് നബി തങ്ങളുടെ പ്രിയപ്പെട്ട ഒരു സഹാബിയുടെ നാമം . താങ്കളുടെ കവിത വായിച്ചു. വളരെ നന്നായി എഴുതി. കണ്ണുകള്‍ ഈറനണിയിച്ചു .

സീയെല്ലെസ്‌ ബുക്സ്‌ said...

ഹല്ലു...ഈ മുറിവുകള്‍ എന്നും വേദനയുണ്ടാക്കുന്നു.എങ്കിലും ഈ വേദനകള്‍ നിന്നെക്കുറിച്ച് ഓര്‍ക്കാന്‍ എനിക്ക് പ്രേരണയും ആണ്.
അതുകൊണ്ട്...എഴിതിക്കൊണ്ടേയിരിക്കു ...ഇങ്ങനെ നെഞ്ചു നീറ്റുന്ന കവിതകള്‍ .....അനുഗ്രഹാശിസ്സുകള്‍ ....!!
http://leelamchandran.blogspot.com/

sids said...

ഹൃദയത്തിൽ തൊട്ടറിഞ്ഞു.........

ഹാക്കര്‍ said...

നല്ലൊരു പോസ്റ്റ്..ഒഴിവു കിട്ടുമ്പോള്‍ ഇവിടേക്ക് ഒന്ന് വന്നു നോക്കുക http://www.computric.co.cc/

zephyr zia said...

വായിച്ചു കഴിഞ്ഞപ്പോള്‍ നെഞ്ചിലൊരു വിങ്ങല്‍..... സ്കൂളില്‍ പോയിരിക്കുന്ന മകളെ ഉടനെ കാണണമെന്ന് തോന്നി.... കണ്ണ് കലങ്ങി....

Nizar said...

കൊള്ളാം ........

sm sadique said...

ഒരു തുള്ളി കണ്ണീർ .

എം.അഷ്റഫ്. said...

നല്ല വരികള്‍.
അഭിനന്ദനങ്ങള്‍

http://malbuandmalbi.blogspot.com/

peepee said...

നല്ല വരികള്‍ ......ആരിലും ഒരു ചെറു മുറിവുണ്ടാക്കും ......

ഷബ്ന said...

നനവാര്‍ന്നതെന്റെ മിഴികളാണ്...

ശങ്കരനാരായണന്‍ മലപ്പുറം said...

ആശംസകള്‍!

sandu said...

................

ഹരീഷ് തൊടുപുഴ said...

ജന്നാത്തുല്‍ ഫിര്‍ദൌസിന്റെ

ഇതിന്റെ അർത്ഥമെന്താടാ..??

പിന്നെ; ഇതല്ലാലോ നീയിന്നലെ രാത്രിയിൽ ചൊല്ലിയത്..??
ആണോ..??

അരുണ്‍/arun said...

അസ്സലായിരിക്കുന്നു ഈ വരികള്‍ . അഭിനന്ദനങ്ങള്‍

krishna chand said...

ഹൃദയം മുറിഞ്ഞു ................

ayyopavam said...

chinthaa vaham

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കുഞ്ഞുങ്ങള്‍ കബറിലും വീട്ടിലും ഉറങ്ങിയാലും ഇങ്ങനെയൊക്കെതന്നെയാണ്!.

bavanu said...

നല്ല പോസ്റ്റ്‌,
കുട്ടികല് സ്വര്‍ഗത്തിലെ പവിഴമുത്ത് കളാണെന്നു ഞാന്‍ കേട്ടിടുണ്ട്.

വിജയലക്ഷ്മി said...

manassil novupadartthiya varikal ...ottiriyaayi eevazhi vannittu.

ബിന്‍ഷേഖ് said...

ഹനൂ..

നേരിട്ട് കിട്ടിയാല്‍ നിന്നെ ഞാന്‍ ഞെരുക്കി കൊന്നേനെ.
എന്തെഴുത്താ ഇത്.
അഭിനന്ദനങ്ങള്‍ എന്ന വെറുംവാക്ക് വെറുതെ ആവര്‍ത്തിക്കുന്നില്ല.മറ്റൊരു വാക്ക് കിട്ടുന്നുമില്ല.
നീ ക്ഷമി.

ഒരിക്കല്‍ കുറെ കുഞ്ഞുങ്ങള്‍ "ഉറങ്ങിക്കിടക്കുന്നത്"
കണ്ടപ്പോള്‍ ഞാന്‍ എന്തൊക്കെയോ എഴുതിയിരുന്നു.ദാഇവിടെ

കുന്നെക്കാടന്‍ said...

ഞാന്‍ ഇവിടെ എത്താന്‍ വൈകിയോ എന്നു തോന്നുന്നു.
നല്ല വാക്കുകള്‍ ,ശരിക്കും ഹൃതയം കിഴടക്കുന്ന വരികള്‍
സ്നേഹാശംസകള്‍

Suresh Alwaye said...

വായിക്കാന്‍ പറ്റുന്നില്ല ....എന്റെ ഒരു പാവം ഹൃദയം ആണേ......

Sreedevi said...

കണ്ണുനീര്‍ വറ്റിയെന്നു കരുതിയത്‌ വെറുതെ ആണ്..കരയിപ്പിച്ചു ഈ വരികള്‍..കൂടുതല്‍ എഴുതുന്നില്ല..

ഹാക്കര്‍ said...

കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

anitha said...

aasamsakal...........

hAnLLaLaTh said...

എം പി.ഹാഷിം
MyDreams
ശ്രദ്ധേയന്‍ | shradheyan
junaith
ആസാദ്‌
ഉമ്മുഫിദ
അനീസ
(saBEen* കാവതിയോടന്‍)
ലീല ടീച്ചര്‍
sids
ഹാക്കര്‍
zephyr zia
Nizar
sm sadique
എം.അഷ്റഫ്.
peepee
ഷബ്ന
ശങ്കരനാരായണന്‍ മലപ്പുറം
sandu
ഹരീഷ് തൊടുപുഴ
അരുണ്‍/arun
krishna chand
ayyopavam
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
bavanu
വിജയലക്ഷ്മി
ബിന്‍ഷേഖ്
കുന്നെക്കാടന്‍
Suresh Alwaye
Sreedevi
anitha

വായിച്ചവര്‍ക്ക്,
നല്ല വാക്കോതിയവര്‍ക്ക് നന്ദി..

hAnLLaLaTh said...

ഒന്ന് ...രണ്ട്‌.... മൂന്ന് എന്ന് കണ്ണടച്ച് ഒരാള്‍ എണ്ണും
നൂറു വരെ ആകുമ്പോഴേക്കും എല്ലാരും ഒളിക്കും
ഒരാളെ കണ്ടാല്‍ ,
(എണ്ണിയത് ഒരു തൂണോ മറ്റോ പിടിച്ചായിരിക്കും )
അവിടെ ഓടിച്ചെന്നു തൊട്ടു സാറ്റ് എന്നു പറയും...
ഇനി ഒളിച്ച ആളാണ്‌ ആദ്യം അവിടെ തൊട്ടു സാറ്റ് പറയുന്നതെങ്കില്‍ ഇയ്യാള്‍ തോല്‍ക്കും.
ഇതാണ് സാറ്റ് കളിജന്നാത്തുല്‍ ഫിര്‍ദൌസ് എന്ന് പറഞ്ഞാല്‍
സ്വര്‍ഗ്ഗത്തിന്റെ പേരാണ്.
അതെ പേരില്‍ തന്നെ ഒരു അത്തറും ഉണ്ട്.
രണ്ടു തരത്തിലും വായിക്കാം,.
അത്തര്‍ മണമെന്നും സ്വര്‍ഗ്ഗ മണമെന്നും

nikukechery said...

നന്നായിരിക്കുന്നു

റീനി said...

കബറിലുറങ്ങുന്ന കുഞുങ്ങള്‍ വായനക്കാരുടെ ഹൃദയത്തില്‍ സാറ്റ് കളിക്കുന്നു.

rejithan kandanassery said...

good...
congrats..

nplathee vkd said...

വല്ലാതെ വേദനിപ്പിച്ചു