.....

27 January 2011

ഒറ്റയാന്‍ കാഴ്ചകള്‍

ഒറ്റയ്ക്കാണെന്ന്
മനസ്സിലാക്കാന്‍  വൈകും..
പുച്ഛവും വെറുപ്പുമുണ്ടാകും
കാണില്ല..
പുഞ്ചിരി മാത്രം കാണും..

ചൂണ്ട പോലെഎറിഞ്ഞു തരുന്ന
നനുത്ത വാക്കുകളാല്‍
മഴയാലെന്ന പോലെ കുതിരും..
മനസ്സ് നിറയെസ്നേഹമാണെന്ന്
പ്രത്യാശിക്കും..

ഒറ്റയാണെന്ന്‌
ഉറക്കത്തില്‍ അരൂപികള്‍ വന്ന്
അടക്കം പറയും..
ഞെട്ടിയുണര്‍ന്ന്
ഫോണില്‍ കയ്യമര്‍ത്തും
വിളിക്കാനുള്ളനമ്പറുകള്‍
ഒന്നുമില്ലെന്ന് ഓര്‍മ്മ തെളിയും.

ഒറ്റപ്പെടല്‍ എന്നത്
ഒറ്റയക്കം പോലെയല്ല..
ഒറ്റപ്പെടല്‍ എന്നതിന്
പര്യായങ്ങളുണ്ടോ..?
ചതുപ്പ് നിലങ്ങളാല്‍ ചുറ്റപ്പെട്ട
കുഞ്ഞു ദ്വീപാണ് ഞാന്‍.
അകത്തേക്കെടുക്കാനാവില്ല
ഒന്നിനെയും...
പുറത്തേക്കുള്ള  വഴിയില്‍
നരച്ച താടിയില്‍ വിരലോടിച്ച്
മരണം കാല്‍ നീട്ടിയിരിക്കുന്നു..!

ഇന്നലെ ഡോക്ടര്‍ വന്നു
ഭ്രാന്തിന്റെ തുടക്കമാണെന്ന്
അടക്കം പറയുന്നത് കേട്ടു .!
എനിക്കു വട്ടാണോ എന്നറിയാന്‍
കുന്നിനപ്പുറത്തെ തങ്ങളുപ്പാപ്പയെ കാണാന്‍
ഉമ്മ ഒരുങ്ങിക്കഴിഞ്ഞു.

ഉത്തരം കിട്ടാതെ പോയ ആള്‍ജിബ്രയുടെ
അവസാനത്തെക്കുറിച്ചുള്ള
ആലോചനയിലായിരുന്നു ഞാന്‍..

നാളെ കഫെയില്‍ പോകണം
എന്റെ നാടെയെന്ന് ഇടയ്ക്കിടെ ഞെട്ടുന്ന
ഫലസ്തീനിപ്പെണ്‍കുട്ടി കാത്തിരിക്കും
അവളുടെ തുടുത്ത മുഖം
വെബ്‌ കാമറയില്‍ നിന്നും
ഇറങ്ങി വന്ന് മുത്തം തരും

കശുമാവിന്‍ പൂക്കള്‍ക്ക്
എന്ത് സുഗന്ധമാണെന്നോ..?
കൊമ്പില്‍ കയര്‍ കെട്ടി
ഊഞ്ഞാലാടാനും രസമാണ്..
കഴുത്തില്‍ കയറിട്ട്
അമ്പിളി ഊഞ്ഞാല്‍ കെട്ടിയതും
കശുമാവിലായിരുന്നു .

എന്തെയെന്നെയിങ്ങനെ
നോക്കുന്നു..?
ഒറ്റയ്ക്കാണെങ്കിലെന്താ..?
കൈ വിരലുകള്‍ ചലിക്കുന്നുണ്ട്.
തലച്ചോറില്‍ ഇഴഞ്ഞു നടക്കുന്ന
അക്ഷരങ്ങളുണ്ട്..
ചിന്തയില്‍ കൂര്‍ത്ത നഖമാഴ്ത്തി
വേദനയുടെ നരക കവാടങ്ങള്‍
തുറന്നു തരുന്നുണ്ട്

ഒരു പക്ഷെ
നാളുകള്‍ എണ്ണപ്പെട്ടിരിക്കാം
നടുങ്ങരുത്
ഞാന്‍ ശപിക്കില്ല
ഭ്രാന്തിനു പങ്കു പറ്റുകയെന്നത്
ഭ്രാന്തിന്റെ ലോകത്ത് തന്നെ
കേള്‍ക്കാത്തതാണ്.

നീ  ഓര്‍ക്കരുത്..
ആദ്യത്തെ കുഞ്ഞിന് മഴയെന്നു പേരിടണം
രണ്ടാമത്തെ കുഞ്ഞിനു പേര് വേണ്ട..
അല്ലെങ്കില്‍ മോതിര വിരലെന്നിടാം..
അനാമിക ‍..!

കൌതുകമുണ്ടാകും അല്ലെ..?
ഇരുള്‍ നിറഞ്ഞ  ഒറ്റ ജനലുള്ള മുറിയില്‍
ഞാനെന്തെടുക്കുന്നുവെന്ന് .?
സ്വപ്നങ്ങളെ അടക്കം ചെയ്യുകയാണ്..
ഉഷ്ണ സഞ്ചാരം നിറഞ്ഞ
എന്റെ ഇരുള്‍ മുറി..!
ഇവിടെ ഞാന്‍ മാത്രമേ ഉള്ളു..

എങ്ങനെയാണ് ഒറ്റയ്ക്കാവുന്നതെന്ന്
നീ അത്ഭുതം കൂറുന്നു..?!

മരണം വന്നെന്റെ കയ്യില്‍
മുത്തമിട്ടിരുന്നുവെങ്കില്‍...
അക്ഷരങ്ങളുടെ വടുക്കള്‍ കണ്ട്
ഓരോരുത്തരായി  പിന്‍വലിയുന്നു..
സഹതാപത്തിന്റെ ,അറപ്പിന്റെ
നിസ്സംഗതയുടെ കണ്ണുകള്‍..
സ്നേഹം നിറഞ്ഞ
കണ്ണുകളെന്തേ കാണുന്നില്ല..?

സ്നേഹം ആത്മഹത്യ ചെയ്തത്
നീ അറിഞ്ഞു അല്ലെ.?
അതാണല്ലോ
മദ്യാലയത്തില്‍ നൃത്തം ചെയ്യാന്‍
പോയിത്തുടങ്ങിയത്..
ആര്പ്പുകള്‍ക്കിടയില്‍
അര്‍ദ്ധ നഗ്നയായ നിന്നിലേക്ക്‌
വന്നു വീഴുന്ന ചുളിയാത്ത നോട്ടുകള്‍...
എനിക്കു മടുത്തു ഞാന്‍ നിറുത്തുന്നു...

25 comments:

hAnLLaLaTh said...

എനിക്കു മടുത്തു
ഞാന്‍ നിറുത്തുന്നു...

ഹരീഷ് തൊടുപുഴ said...

മനസ്സ് നിറയെസ്നേഹമാണെന്ന്പ്രത്യാശിക്കും..
ഒറ്റയാണെന്ന്‌ഉറക്കത്തില്‍ അരൂപികള്‍ വന്ന്അടക്കം പറയും..
ഞെട്ടിയുണര്‍ന്ന്ഫോണില്‍ കയ്യമര്‍ത്തും വിളിക്കാനുള്ളനമ്പറുകള്‍ ഒന്നുമില്ലെന്ന്ഓര്‍മ്മ തെളിയും.
ഒറ്റപ്പെടല്‍ എന്നത്ഒറ്റയക്കം പോലെയല്ല..ഒറ്റപ്പെടല്‍ എന്നതിന്പര്യായങ്ങളുണ്ടോ..?
ചതുപ്പ് നിലങ്ങളാല്‍ ചുറ്റപ്പെട്ട കുഞ്ഞു ദ്വീപാണ് ഞാന്‍.അകത്തേക്കെടുക്കാനാവില്ലഒന്നിനെയുംടാ.. ചക്കരേ..
അവളിത് കേൾക്കേണ്ട..:)

KEERANALLOORKARAN said...

ചതുപ്പ് നിലങ്ങളാല്‍ ചുറ്റപ്പെട്ട
കുഞ്ഞു ദ്വീപാണ് ഞാന്‍.
അകത്തേക്കെടുക്കാനാവില്ല
ഒന്നിനെയും

പുറത്തേക്കുള്ള വഴിയില്‍
നരച്ച താടിയില്‍ വിരലോടിച്ച്
മരണം കാല്‍ നീട്ടിയിരിക്കുന്നു..!

maranathinum jeevithathinum idayile nissahayatha velipeduthunna varikal,good.......baavukangal...

വാഴക്കോടന്‍ ‍// vazhakodan said...

മനസ്സ് നിറയെ
സ്നേഹമാണെന്ന്
പ്രത്യാശിക്കും..

അല്ലെന്ന് കണ്ട്
നിരാശപ്പെടും..

നന്നായെടാ!

junaith said...

ഉറക്കമുണര്‍ന്നു തേടുമ്പോള്‍
അരികിലാരുമില്ല,
ഉലയാത്ത ഉടയാത്ത
വിരുപ്പുകള്‍ കൂട്ട്..
(അതാണ്‌ പ്രശ്നം..ഗള്ളാ..)

ഷാജി അമ്പലത്ത് said...

hanlluve

vaayichu

abhipraayam phonil


shaji ambalath

Typist | എഴുത്തുകാരി said...

തലക്കെട്ട് വായിച്ചപ്പോൾ ഇതെന്തു പറ്റി, ബ്ലോഗ് പരിപാടി മടുത്തു, നിറുത്താൻ പോകുന്നു എന്ന് വിചാരിച്ചാ വായിച്ചു തുടങ്ങിയതു്.

അതല്ലല്ലൊ,സമാധാനം.

പിന്നെ, കവിതയേപ്പറ്റി അഭിപ്രായം പറയാനെനിക്കറിയില്ല.

ജിപ്പൂസ് said...

എഴുത്തുകാരിച്ചേച്ചി പറഞ്ഞത് തന്നെ.നന്നായെടാ ഹള്ളൂ എന്ന് പറയാന്‍ വന്നതാ ഞാന്‍.ബട്ട് നിരാശനാക്കിക്കളഞ്ഞു :) പിന്നെ ഇത്തിരി സന്തോഷത്തോടെ എഴുതെടാ.കരള്‍ വിങ്ങാതെ വായിക്കാനാ.ഉള്ളില്‍ ഒരു മഹാസാഗരത്തെ ഉറക്കിക്കിടത്തിയാകും പലപ്പോഴും വരുന്നത്.ഇവിടുന്ന് തിരികെ പോവുമ്പോള്‍ പിന്നെയുമെല്ലാം സജീവമാകും.ദാ തിരകള്‍ പൂര്‍‌വ്വാധികം ശക്തിയോടെ ആഞ്ഞടിച്ച് തുടങ്ങിയിരിക്കുന്നു.ഞാന്‍ പോണൂ...

ശ്രീനാഥന്‍ said...

സ്നേഹം ആത്മഹത്യ ചെയ്തു, ഒറ്റ! മടുപ്പിന്റെ അണുക്കൾ പെരുകിപ്പെരുകി വരുന്ന വരികൾ!

zephyr zia said...

ഒറ്റയ്ക്കാണെങ്കിലെന്താ..?
കൈ വിരലുകള്‍ ചലിക്കുന്നുണ്ട്.
തലച്ചോറില്‍ ഇഴഞ്ഞു നടക്കുന്ന
അക്ഷരങ്ങളുണ്ട്..

ആ അക്ഷരങ്ങള്‍ ചലിക്കുന്ന വിരലുകളിലൂടെ പകര്‍ന്നു തരൂ...

anaamika-swapnangalude kavalkaree said...
This comment has been removed by the author.
anaamika-swapnangalude kavalkaree said...

anaamika ennidandaa.....athenikku swantham

nikukechery said...

മുംബെയിലാണെല്ലേ!!!
മടുക്കരുത്..
നിറുത്തരുത്
തുടരട്ടേ..
ചിന്തകൾ ചിതറാതിരിക്കട്ടെ...

ബിന്‍ഷേഖ് said...

//ഒറ്റപ്പെടല്‍ എന്നത്
ഒറ്റയക്കം പോലെയല്ല..
ഒറ്റപ്പെടല്‍ എന്നതിന്
പര്യായങ്ങളുണ്ടോ..?//

ഒറ്റയാന്റെ (ഒരു മണിക്കൂര്‍ നേരത്തെ) ചില ഒറ്റപ്പെട്ട ചിന്തകള്‍.കൊള്ളാം.

മടുത്തെങ്കില്‍ നിറുത്തിക്കോ.
വീണ്ടും തുടങ്ങിയാല്‍ മതി :)

കലാം said...

എത്ര ഹരിച്ചാലും
ഗുണിച്ചാലും
ഞാന്‍ മാത്രമെന്താണ്
എന്നും
ഒറ്റയായി പോകുന്നത്?
:)

Ranjith Chemmad / ചെമ്മാടന്‍ said...

ഒറ്റച്ചിലമ്പിന്റെ പെരുക്കം നിന്റെ വരികളിൽ നന്നായി....

Sreedevi said...

ഒറ്റപ്പെടലിന്റെ തീവ്രത.ഭ്രാന്തിന്റെ ദിനങ്ങള്‍..വരികള്‍ ഹൃദ്യം

കുന്നെക്കാടന്‍ said...

:P

Anonymous said...

നന്നായിട്ടുണ്ട് ... ആശംസകള്‍...

പ്രയാണ്‍ said...

നന്നായി....ഒറ്റപ്പെട്ട മനസ്സുമായുള്ള സഞ്ചാരം.

മുകിൽ said...

കവിതകളിലൂടെ കടന്നു പോയി.
നന്നായിരിക്കുന്നു.

Anonymous said...

good

Anonymous said...

good

hAnLLaLaTh said...

ഹരീഷ് തൊടുപുഴ
ഡോണ്ടു :)


വാഴക്കോടന്‍ ‍// vazhakodan
നന്ദി...വാഴേ...:)

junaith
നുണ പറയരുത്...അടി

ഷാജി അമ്പലത്ത്
എന്താ ചെയ്യാ...
ഫോണില്‍ പറഞ്ഞ പോലെ
ഒരു സ്റ്റാന്സ ഒരു കവിത അടുത്ത സ്റ്റാന്സ മറ്റൊന്ന് അല്ലെ..
സാരമില്ല ഇനീം അങ്ങനെ പോകട്ടെ...

Typist | എഴുത്തുകാരി
ബ്ലോഗ്‌ നിറുത്താനോ നെവര്‍...
:)

ജിപ്പൂസ്
നിനക്കങ്ങനെ തന്നെ വേണം

anaamika-swapnangalude kavalkaree
അങ്ങനെ പറയല്ലേ..
പാവം ഞാന്‍...

nikukechery
ബിന്‍ഷേഖ്
കലാം
Ranjith Chemmad / ചെമ്മാടന്‍
Sreedevi
കുന്നെക്കാടന്‍
പ്രയാണ്‍
മുകിൽ
vivekpayyoli
ശ്രീനാഥന്‍
zephyr zia
ശ്രീനാഥന്‍
zephyr zia

നന്ദി ..നന്ദി

arun ravi said...

സ്നേഹമാണ് മനസ്സ് നിറയെ