ഓര്‍മ്മച്ചില്ലകളിലൊന്നും
കൂടു കൂട്ടാനറിയാത്ത
ഭ്രാന്തന്‍ കിളിയാണ് ഞാന്‍.
വിരിയാത്ത മുട്ടയ്ക്ക്
അടയിരിക്കുന്നയാള്‍...
കളി പറഞ്ഞപ്പോഴും
കടം കുടിച്ചപ്പോഴും
പിണങ്ങിപ്പിരിയാന്‍
മുതിര്‍ന്നില്ല
ഇപ്പോഴെന്തിനാണ് നീ...?
ഒറ്റയ്ക്കിരുന്നതല്ലേ
ഒന്നും ചോദിച്ചില്ലല്ലോ..
ഉറക്കത്തില്‍ പോലുമൊരക്ഷരം
എതിരോതിയില്ല
പറഞ്ഞതല്ലേ..
അരികു കീറി വക്കൊടിഞ്ഞ്
വിതുമ്പിപ്പോയതാണെന്റെ
വാക്കുകളെന്ന്..?!
കണ്ടതല്ലേ..
ചോര്‍ന്നൊലിക്കുന്ന
ഓര്‍മ്മക്കൂരയില്‍
അരികു പറ്റി
മിടിക്കാന്‍ മറക്കുന്ന
ഹൃദയത്തെ
എന്നിട്ടുമെന്തിനാണ്
മഴയിലൊതുങ്ങിയ ചിറകുമായി
എന്റെ മരക്കൊമ്പിലേക്ക്
പാറി വന്നത് ?
കൂട്ട് വേണ്ടാത്തവനെ
ഇര തേടാത്തവനെ
കൂടെപ്പറന്ന് നെഞ്ചുരുക്കിയത് ?
ആകാശത്താഴ്വരയ്ക്കപ്പുറം
ചിറകു കുടഞ്ഞ് നീ പോകുമ്പോള്‍
എന്റെ കൊക്കില്‍
മുറിപ്പാടുകള്‍ ബാക്കി...
കൂടു കൂട്ടാനറിയാത്ത
ഭ്രാന്തന്‍ കിളിയാണ് ഞാന്‍.
വിരിയാത്ത മുട്ടയ്ക്ക്
അടയിരിക്കുന്നയാള്‍...
കളി പറഞ്ഞപ്പോഴും
കടം കുടിച്ചപ്പോഴും
പിണങ്ങിപ്പിരിയാന്‍
മുതിര്‍ന്നില്ല
ഇപ്പോഴെന്തിനാണ് നീ...?
ഒറ്റയ്ക്കിരുന്നതല്ലേ
ഒന്നും ചോദിച്ചില്ലല്ലോ..
ഉറക്കത്തില്‍ പോലുമൊരക്ഷരം
എതിരോതിയില്ല
പറഞ്ഞതല്ലേ..
അരികു കീറി വക്കൊടിഞ്ഞ്
വിതുമ്പിപ്പോയതാണെന്റെ
വാക്കുകളെന്ന്..?!
കണ്ടതല്ലേ..
ചോര്‍ന്നൊലിക്കുന്ന
ഓര്‍മ്മക്കൂരയില്‍
അരികു പറ്റി
മിടിക്കാന്‍ മറക്കുന്ന
ഹൃദയത്തെ
എന്നിട്ടുമെന്തിനാണ്
മഴയിലൊതുങ്ങിയ ചിറകുമായി
എന്റെ മരക്കൊമ്പിലേക്ക്
പാറി വന്നത് ?
കൂട്ട് വേണ്ടാത്തവനെ
ഇര തേടാത്തവനെ
കൂടെപ്പറന്ന് നെഞ്ചുരുക്കിയത് ?
ആകാശത്താഴ്വരയ്ക്കപ്പുറം
ചിറകു കുടഞ്ഞ് നീ പോകുമ്പോള്‍
എന്റെ കൊക്കില്‍
മുറിപ്പാടുകള്‍ ബാക്കി...
18 comments:
പൈങ്കിളിക്കവിതയെഴുതല്ലേന്നു
നീ എത്ര പറഞ്ഞിട്ടും..!!
ശരിക്കും ഇത് പൈങ്കിളി ആണോ ?!
പെൺ കിളിയെക്കുറിച്ച്
ആൺ കിളി എഴുതിയതല്ലേ?
അപ്പോ പൈകിളി ആവുന്നതിൽ
എന്താണു തെറ്റ്!?
കൊള്ളാം.
ഒരിക്കലും മായാത്ത മുറി പാടുകള്‍
Hanllalath,
Nalla kavithakal..
all the best
മഴയിലൊതുങ്ങിയ ചിറകുമായി മനസ്സിന്‍ മറക്കൊമ്പുകളിലെത്തുന്നു,കവിത..നനായിരിക്കുന്നു..
ചിറകൊടിഞ്ഞ കിളിയുടെ
കരൾ പറിഞ്ഞുരുന്നു
ചിരി മറഞ്ഞിരുന്നു
മുറിപ്പാടുകൾ മാത്രം ബാക്കി
ആകാശത്താഴ്വരയ്ക്കപ്പുറം
ചിറകു കുടഞ്ഞ് നീ പോകുമ്പോള്‍
എന്റെ കൊക്കില്‍
മുറിപ്പാടുകള്‍ ബാക്കി...
ഈ അടുത്തസമയത്ത് വായിച്ചതിൽ വെച്ച് ഏറ്റവും നല്ല കവിത എന്നുതന്നെ പറയാം.
വളരേ നന്നായിരിക്കുന്നു.
പെൺകിളിക്കവിതാന്നു തിരുത്തിവായിച്ചു.
നന്നായിട്ടുണ്ട് ട്ടോ.
ഒത്തിരി കൊള്ളാം
ആരാ പറഞ്ഞേ അരികു കീറി വക്കൊടിഞ്ഞുപോയ വാക്കുകളാണെന്നു്.
എല്ലാ കവികളുടെ ഉള്ളിലും ഒരു പൈങ്കിളി തേങ്ങുന്നു!
നന്നായിരിക്കുന്നു....
അറിയാതെ ഞാനും അഹങ്കരിക്കുന്നു ...വയനാടിന്റെ സമ്പത്തോര്‍ത്തു...
ലളിതം... സുന്ദരം!
jayanEvoor
എല്ലാം കിളിമയം തന്നെ...
നന്ദി... :)
അനീസ
മുറിവുകള്‍ തൊട്ടറിയുന്നതിന് നന്ദി..
നിരഞ്ജന്‍.ടി.ജി
നന്ദി ...
ആറങ്ങോട്ടുകര മുഹമ്മദ്...
നന്ദി ..
sm sadique
നന്ദി...
moideen angadimugar
:)
നന്ദി..
മുകിൽ..
പെൺകിളിക്കവിതയല്ല ആണ്‍ കിളിക്കവിതയാ...
നന്ദി...
Krishna ,
നന്ദി
Typist | എഴുത്തുകാരി
നന്ദി ചേച്ചീ..
ശ്രീനാഥന്‍
അതാണ് സത്യം മാഷേ.
നന്ദി
Ranjith Chemmad / ചെമ്മാടന്‍
നന്ദി
anaamika-swapnangalude kavalkaree
നന്ദി
വിനയന്‍,
ഒരുപാട് നാളുകള്‍ക്കു ശേഷമാണ് കാണുന്നത്
നന്ദി
നന്നായി............
ആശംസകളോടെ..
ഇനിയും തുടരുക..
അരികു കീറി വക്കൊടിഞ്ഞ്
വിതുമ്പിപ്പോയ
വാക്കുകൾ..
ഹൃദയം നനയുന്നു..
Post a Comment