.....

07 February 2011

മൂന്നു കവിതപ്പൊട്ടുകള്‍..

1.   സ്ത്രീധനം

കാമത്തിന് നീലയും
പ്രണയത്തിന്
പനിനീര്‍ച്ചുവപ്പും
നിന്റെയുടലിന്
മഞ്ഞപ്പവന്‍ നിറവും

2 .  കുട്ടി

ഗൃഹപാഠത്തേക്കാളും
ഗുണനപ്പട്ടികയേക്കാളും
പേടിപ്പിക്കുന്നത്‌
എന്താണെന്നോര്‍മ്മ കിട്ടുന്നേയില്ല...

3.  വിരിപ്പ്

ഇന്നലത്തെ
വിരിപ്പലക്കിയുണക്കിയതോടെ
നമ്മുടെ പ്രണയം
മാഞ്ഞു പോയി

26 comments:

ഹന്‍ല്ലലത്ത് Hanllalath said...

പലയിടത്തും
കാഴ്ചകള്‍ക്ക് നീല നിറം മാത്രമാകുന്നു...

കുന്നെക്കാടന്‍ said...

ചാട്ടൂളി പോലെ മൂര്‍ച്ചയുള്ള വാക്കുകള്‍


സ്നേഹാശംസകള്‍

FreeIndianPic said...

ആശംസകള്‍

നികു കേച്ചേരി said...

ദെ..ന്താപ്പത്‌..മാഷേ, അവിടെ കവിത ഉണ്ടാക്കണ മെഷീൻ വല്ലതുംണ്ടാ.
ഇപ്പൊ..ദേ മൂന്ന് പോസ്റ്റ്‌ ഒരുമിച്ച്‌ വായിക്കേണ്ടി വന്നു.
@"മുറിപ്പാടുകൾ" ഇഷ്ടപെട്ടു.

Unknown said...

കാമവും പ്രണയവും
പനിനീര്‍ച്ചുവപ്പും
നീലിച്ച കണ്ണിലുടെ
മഞ്ഞപ്പവന്‍ വയിചെടുക്കുന്നു

വിരിപ്പ്

ഇന്നലത്തെ
വിരിപ്പലക്കിയുണക്കിയതോടെ
നമ്മുടെ പ്രണയം
മാഞ്ഞു പോയി .....
ഇന്നത്തെ
വിരിപ്പലക്കിയുണക്കിയാല്‍
നിന്റെ ശവ കല്ലറയില്‍ വെക്കാന്‍
പൂവിലെ ഒരു ഇതല്‍ കൂടി ബാക്കി ഉണ്ടാവില്ല

ajaypisharody said...
This comment has been removed by a blog administrator.
sm sadique said...

ഉജ്ജലം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കാണുമ്പോള്‍ ഇത്തിരി..വായിക്കുമ്പോള്‍ ഒത്തിരി..ഒന്നും കളിയല്ല..എല്ലാം കാര്യങ്ങള്‍..

MOIDEEN ANGADIMUGAR said...

കാമത്തിന് നീലയും
പ്രണയത്തിന്
പനിനീര്‍ച്ചുവപ്പും
നിന്റെയുടലിന്
മഞ്ഞപ്പവന്‍ നിറവും

ശങ്കൂന്റമ്മ said...

കൊള്ളാം മാഷെ. :) കുഞ്ഞു വരികള്‍

zephyr zia said...

നീലച്ച കാമവും മഞ്ഞപ്പവനും കുട്ടികളെപ്പോലും പേടിപ്പെടുത്തുന്നു. സ്ഥിരം അലക്കിയുണക്കുന്ന വിരിപ്പുകളില്‍ ചുവപ്പ് മരവിച്ചുകിടക്കുന്നു.

Typist | എഴുത്തുകാരി said...

മൂന്നു രസകരമായ കുഞ്ഞുകവിതകൾ.

anaamika-swapnangalude kavalkaree said...

അതെ കൂട്ടുകാരാ, മരവിച്ച മനുഷ്യത്വത്തിന്റെ നീല

Jithu said...

ഇഷ്ടപ്പെട്ടു.......

അസൂയക്കാരന്‍ said...

എന്തരപ്പീ ഇത് കവിതയേയും കഷ്ണമാക്കിയോ?

ഉമ്മുഫിദ said...

ചെറിയ വരികള്‍.
നന്നായിരിക്കുന്നു.

ശ്രീനാഥന്‍ said...

അനശ്വരപ്രണയങ്ങൾക്കു മുകളിൽ താങ്കൾ ഒരു വിരിപ്പിട്ടു പുതപ്പിച്ചു കളഞ്ഞല്ലോ!

raadha said...

എനിക്ക് വയ്യ!! ആലോചിക്കാന്‍ ഒരു പാട് തന്നു ഈ ഇത്തിരികുഞ്ഞന്‍ കവിതകള്‍!!

Akbar said...

>>>>>ഗൃഹപാഠത്തേക്കാളും
ഗുണനപ്പട്ടികയേക്കാളും
പേടിപ്പിക്കുന്നത്‌
എന്താണെന്നോര്‍മ്മ കിട്ടുന്നേയില്ല...<<<

താങ്കള്‍ എഴുതിയത് കവിതയാവാം.
ഒന്നും പറയാനില്ല മാഷേ...

KeVvy said...

ഒരു മുഴം കയറില്‍ തൂക്കിയിട്ട് അവര്‍ അവള്‍ക്കു വിലയിട്ടു...
ഗുണനപ്പട്ടികയുടെ ആവര്‍ത്തനം കുഞ്ഞു മനസിനെ നോവിച്ചു..
അന്നും ആ പുതപ്പ് കപട പ്രണയത്തിനു മറ പിടിച്ചു..
.............................ആശംസകള്‍

www.blacklightzzz.blogspot.com

ശ്രദ്ധേയന്‍ | shradheyan said...

എന്റെ hAnLLaLaTh ... നിന്ന്നെ കെട്ടിപ്പിടിച്ചൊരുമ്മ!! :)

ചന്തു നായർ said...

1.സ്ത്രീധനം=സ്ത്രീ,ധനമല്ലാതായിട്ട് പതിറ്റാണ്ടുകളായി..മഞ്ഞപ്പവന്‍ നിറത്തിനുമാത്രമാണു പ്രസക്തി.2,കുട്ടി.ഒർത്ത് നോക്കൂ...വഴി വശങ്ങളിൽ,സ്ക്കൂളുകളിൽ,ചിലപ്പോൾ, വീടിനുള്ളിൽ തന്നെ പതിയിരിക്കുന്ന കാമവെറിയന്മാരെ...! 3.വിരിപ്പ്..പ്രണയം എന്നൊരു സാധനം ഉണ്ടോ...കാമം അതല്ലേ ഇന്നോള്ളൂ....http://chandunair.blogspot.com/

Satheesh Haripad said...

പതിവു പോലെ, ചിതറി വീണ വാക്കുകൾ മനസ്സിലേക്ക് തൊട്ടു. വിരിപ്പലക്കിയുണക്കിയതോടെ പ്രണയം മാത്രമല്ല ഹൃദയവും നഷ്ടപ്പെടുന്നു പലപ്പോഴും.

ഹന്‍ല്ലലത്ത് Hanllalath said...

Satheesh Haripad
കുന്നെക്കാടന്‍
sm sadique
ആറങ്ങോട്ടുകര മുഹമ്മദ്‌...
moideen angadimugar...
Krishna...
Typist | എഴുത്തുകാരി
anaamika-swapnangalude kavalkaree
JITHU .
ഉമ്മുഫിദ

നന്ദി.......

nikukechery
കണ്ണ് വെക്കല്ലേ..
പാവം ഞാന്‍
:(


MyDreams ,
അധിക വായനയ്ക്ക് നന്ദി. മാഷെ...

ajaypisharody
ക്ഷമിക്കണം
താങ്കളുടെ ഉന്നതമായ കമന്റ് അനുവദിക്കാന്‍ മാത്രം ഹൃദയ വിശാലത എനിക്കില്ല..


ശങ്കൂന്റമ്മ
നന്ദി സുപ്പ്..
:)

zephyr zia...
വിശാല വായനയ്ക്ക് നന്ദി..

അസൂയക്കാരന്‍ .
വലിയതൊന്നും ആരും കഴിക്കുന്നില്ലെന്നെ...
അതാ കഷണമാക്കിയത്
:)


ശ്രീനാഥന്‍
ഇല്ല മാഷെ,
പ്രണയം എന്നാല്‍ എല്ലാ പ്രണയവും എന്നില്ല..

raadha...
കുറെ നാളുകള്‍ക്കു ശേഷം വായിക്കാന്‍ വരുന്നതില്‍ സന്തോഷമുണ്ട്
നന്ദി..

Akbar
താങ്കള്‍ നൂറു ശതമാനം അത് ഉള്‍ക്കൊണ്ടിരിക്കുന്നു.
ആയിരം നന്ദി.

KV
അധിക നന്ദി

ശ്രദ്ധേയന്‍ | shradheyan .
തിരിച്ചും ഉമ്മാ.. :):):)

ചന്തു നായർ,ആരഭി
തീര്‍ത്തും എന്റെ വരികളിലൂടെ എന്നെ അറിഞ്ഞിരിക്കുന്നു.
വരികളെ അതെ പടി ഉള്‍ക്കൊണ്ടിരിക്കുന്നു നന്ദി...

ശ്രീജ എന്‍ എസ് said...

മൂര്‍ച്ചയുള്ള വാക്കുകള്‍..അല്പം വാക്കുകളില്‍ ഏറെ പറഞ്ഞു ..

ജയിംസ് സണ്ണി പാറ്റൂർ said...

കത്തുന്ന കവിത