.....

29 April 2011

യാത്ര


തുടങ്ങിയപ്പോള്‍
അറിയില്ലായിരുന്നു
ലക്‌ഷ്യമെന്തെന്ന്

കൂട്ടായി നീ വന്നപ്പോഴും
അറിയില്ലായിരുന്നു
നഷ്ടമാകുന്നതെന്തെന്ന്

യാത്ര പറയാതെ
പോകുമ്പൊള്‍
അറിയുന്നുണ്ട്

ഇടയ്ക്ക് ദിശ മാറ്റാനാവാതെ
ദുര്‍ബലനായിപ്പോയപ്പോള്‍
ഒഴുക്കിക്കളഞ്ഞത്
എന്നെ തന്നെയാണെന്ന്

11 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഒഴുക്കിക്കളഞ്ഞത്
എന്നെ തന്നെയാണെന്ന്..!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

തുടക്കവും ഒടുക്കവും അറിയാത്ത യാത്രയാനല്ലോ ജീവിതം

grkaviyoor said...

ഈ യാത്രകളില്‍ നിന്നും ഒഴുകി പോകുന്നവയാണ്
ശോഷിപ്പിന്റെ രഹസ്യം സത്യമായിട്ടും അങ്ങിനെ ആയിരിക്കാം

ശ്രീനാഥന്‍ said...

ദിശ മാറ്റേണ്ടപ്പോൾ മാറ്റാനാകണം, ഒരാഗ്രഹമാണ്

priyag said...

ലക്‌ഷ്യം വേണം .ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കും

MT Manaf said...

വില തിരിച്ചറിയാന്‍ പലപ്പോഴും വൈകും..അതാണ്‌ ജീവിതം!

ശങ്കൂന്റമ്മ said...

അറിയുന്നുണ്ട്

ഇടയ്ക്ക് ദിശ മാറ്റാനാവാതെ
ദുര്‍ബലനായിപ്പോയപ്പോള്‍
ഒഴുക്കിക്കളഞ്ഞത്
എന്നെ തന്നെയാണെന്ന്!!

Mohamed Salahudheen said...

ഒഴുകിപ്പോവുന്നുണ്ട്, ജീവിതം

Umesh Pilicode said...

ഒഴുക്കിക്കളഞ്ഞത്
എന്നെ തന്നെയാണെന്ന്..!

Manu Nellaya / മനു നെല്ലായ. said...

യാത്ര.. ഒടുങ്ങുന്നില്ല........ തുടക്കങ്ങള്‍ മാത്രം...

ചിരുതക്കുട്ടി said...

ഒഴുക്കിക്കളഞ്ഞത്
എന്നെ തന്നെയാണെന്ന്..!
അവനവനെ നഷ്ടപ്പെടുന്നതിലുമില്ലേ ഒരു സുഖം