.....

12 December 2011

പരേതന്..

ചിലരങ്ങനെയാണ്
ഒരുച്ചയുടെ
ആലസ്യത്താലെന്ന പോല്‍ 
മൌനമായങ്ങുറങ്ങും.

വനവശ്യത പോലെ
നിശബ്ദത പുതച്ച്..
ചുംബിച്ചുറക്കിയ
ചെറു ചിരിയോടെ.

പ്രണയമെന്നോ പഠനമെന്നോ
ജോലിയെന്നോ അല്ലലില്ലാതെ
ഉറങ്ങുന്നത് കാണുമ്പോ
കള്ളാ ...
കരച്ചില് തീരാത്തത്
അസൂയ കൊണ്ടാ

വരിമറന്ന് 
കൈവിറച്ച്  നില്‍ക്കുന്നത്
കവിത വായിച്ച്
തെറി വിളിക്കാനും വരില്ലെന്ന്
ആശ്വാസം കൊണ്ടാ..

നെഞ്ചു പൊട്ടിക്കരയുന്ന
പ്രണയം കണ്ടിട്ട് 
കരഞ്ഞുലഞ്ഞ  കണ്ണുകള്‍  കണ്ട് 
അസൂയ മാത്രേ ഉള്ളു ..
സത്യം...

എന്നാലും
കള്ളക്കഴുവേറീ
ഒരു വാക്ക് പറയാതെ...

13 comments:

ഹന്‍ല്ലലത്ത് Hanllalath said...

പ്രണയമെന്നോ
പഠനമെന്നോ
ജോലിയെന്നോ
അല്ലലില്ലാതെ
ഉറങ്ങുന്നത് കാണുമ്പോ
കള്ളാ ...
കരച്ചില് തീരാത്തത്
അസൂയ കൊണ്ടാ

പൊട്ടന്‍ said...

പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളന്മാര്‍ .....

ഞാന്‍ താങ്കളുടെ സ്ഥിരം വായനക്കാരന്‍
ഒരിക്കലും നിരാശപ്പെടുത്താറില്ല.

ഇക്കുറിയും നന്നായി.

Cv Thankappan said...

എന്തിനാ ഈ അസൂയ?
"ഒരു വാക്ക് പറയാതെ...."
കണ്ടില്ലേ!!!???
നന്നായിരിക്കുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

എം പി.ഹാഷിം said...

വനവശ്യത പോലെ
നിശബ്ദത പുതച്ച്..
ചുംബിച്ചുറക്കിയ
ചെറു ചിരിയോടെ.

തരക്കേടില്ലാതെ തന്നെ എഴുതി

ഇസ്മയില്‍ അത്തോളി said...

ഇങ്ങനെ ചിലതോര്‍ത്തു അസൂയ തോന്നാറുണ്ട്..............
പക്ഷേ,അതിങ്ങനെ കവിതയാകാറില്ലെന്ന് മാത്രം.
നന്നായി എഴുത്ത്.........

Anonymous said...

kollam

മുകിൽ said...

kavitha nannaayi.

Anonymous said...

പഞ്ചാരത്തരികള്‍ക്കിടയില്‍ മണല്‍ കടിക്കുന്നതു പോലെ ചില വാക്കുകള്‍...നന്നായി എഴുതുന്നുണ്ട്.. പിന്നെന്തിനീ കാലഹരണപ്പെട്ട പദപ്രയോഗങ്ങള്‍?

Unknown said...

പ്രണയമെന്നോ പഠനമെന്നോ
ജോലിയെന്നോ അല്ലലില്ലാതെ
ഉറങ്ങുന്നത് കാണുമ്പോ
കള്ളാ ...
കരച്ചില് തീരാത്തത്
അസൂയ കൊണ്ടാ......hehehehe

മനുരാജ് said...

ഉച്ച ഉറക്കത്തില്‍ നിന്നും കവിതയിലേക്കുള്ള
വീഴ്ചയില്‍ വായനയുടെ നടുവൊടിഞ്ഞു...

നന്മകള്‍...

അതിരുകള്‍/പുളിക്കല്‍ said...

നന്നായിരിക്കുന്നു.....ആശംസകള്

Jeff said...

പ്രണയമെന്നോ പഠനമെന്നോ ജോലിയെന്നോ അല്ലലില്ലാതെ ഉറങ്ങുന്നത് കാണുമ്പോ കള്ളാ ... കരച്ചില് തീരാത്തത് അസൂയ കൊണ്ടാ

edok69 said...

This is my blog. Click here.
เกมเสี่ยงโชคเล่นจริง ถอนจริงเล่นเกมสล็อตคาสิโนออนไลน์"