.....

15 December 2011

പൈങ്കിളി

പെണ്ണെ,
നിനക്കൊരു കത്ത് തന്നതിന്
ചന്തിക്കമ്മ തന്ന തല്ലുകള്‍
എഴുതാന്‍ പറ്റില്ല
പൈങ്കിളിയാണ്.!

നമ്മുടെയപ്പൂപ്പന്‍ താടി മരം
വേരറ്റ ദിവസം
കൈതക്കാട്ടില്‍ കണ്ടതും
പറയാന്‍ പാടില്ല
പോര്‍ണോ ആണത്രേ..!

എന്നാലുമെന്‍റെ  പെണ്ണേ
ഞാനും നീയും
പ്രണയിച്ചെന്ന്,
ജീവിച്ചെന്ന്,
ഉമ്മ വെച്ചെന്ന്
തീവണ്ടിക്കുളിമുറിയിലെങ്കിലും
ഞാനെഴുതിക്കോട്ടേ...

9 comments:

ഹന്‍ല്ലലത്ത് Hanllalath said...

വെറും പൈങ്കിളി

മൈലാഞ്ചി said...

ഇഷ്ടപ്പെട്ടു...

yousufpa said...

മാണ്ട ജ്ജി..

Cv Thankappan said...

പോണോ പൈങ്കിളിയിലേക്ക്?
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

anaamika-swapnangalude kavalkaree said...

mmm enikkishtaayi

അനശ്വര said...

ശരിക്കും പൈങ്കിളിക്കവിത തന്നെയായി കേട്ടൊ...
"പോര്‍ണോ" എന്ന് പറഞ്ഞാല്‍ എന്താ? എനിക്ക് മനസ്സിലായില്ല.
തീവണ്ടിക്കുളിമുറീല്‍ എഴുതാന്‍ തരപ്പെടാത്തതോണ്ട് ബ്ലോഗിലിട്ടു..ഒരു കുളിമുറീടെ വില പോലുമില്ലെ ബ്ലോഗിന്‌?!!!....[ചുമ്മാ പറഞ്ഞതാണേ..കേറി സീരിയസ് ആവല്ലെ?]

ശ്രീനാഥന്‍ said...

തീവണ്ടിക്കുളിമുറിയുടെ ചുമരെഴുത്തുകളുടെ മനശ്ശാസ്ത്രം, കാരണം തേടുന്ന കവിത അസ്സലായി. കൈതക്കാട്ടിൽ കണ്ട പോർണോ അശ്ലീലമാവാനാണു വഴി അനശ്വരേ!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കൈതക്കാട്ടിലും തീവണ്ടിമുറിയിലും ബ്ലോഗിലും എല്ലാം ഇപ്പോള്‍ പോര്‍ണോ യാ ...

Krishnapriya said...

Nalla kavitha Han. :)