.....

27 December 2011

ഞാന്‍ കവിയല്ലാത്തത് എത്ര നന്നായി

ഉറക്കം
തലയിലുഴിഞ്ഞു 
കൊണ്ടേയിരിക്കുന്ന
വൈകുന്നേരം,
കവിത കൊറിച്ച്
രണ്ടു പെണ്‍കുട്ടികള്‍

ചിക്കന്‍ പോക്സിന്‍റെ 
കുരുക്കുഴികള്‍
ചിത്രം വരച്ച മൂക്ക്

പാതി കുടിച്ച
പ്രണയക്കയ്പ്പ്  ചുണ്ടില്‍

വെയില്‍  വറ്റിയ വഴിയില്‍
കരഞ്ഞ് തളര്‍ന്ന്
സൂചിമുനക്കണ്ണുകള്‍

കറുത്ത ഉടലേ..
കറുത്ത സന്ധ്യേ ..
കറു കറുത്ത കവിതേ..
ഇര പിടയുന്നത്
മറ്റൊരിര പിടിക്കാനോ..?

***********
പെണ്‍കുട്ടികള്‍
കവിത കൊറിച്ചു കഴിഞ്ഞ്
ഇലഞ്ഞി മരച്ചോട്ടില്‍
നില്‍ക്കുന്നു

പതുക്കെ
വളരെ പതുക്കെ
ഒരു തീവണ്ടി പുക തുപ്പുന്നു

വേഗങ്ങളുടെ
ആവര്‍ത്തനത്തില്‍
പാളങ്ങള്‍ ഭോഗിക്കപ്പെടുന്നു

ചൂടും വേഗതാളവും
ഒരുറക്കം പോലെ ഞെട്ടുന്നു
ഇലഞ്ഞി മരം
ഇലയെറിഞ്ഞുണര്‍ത്താന്‍
പരാജയപ്പെടുന്നു

ഇലകള്‍
മണ്ണ് പൊത്തിക്കരഞ്ഞ് 
കാറ്റിലേക്കോടിപ്പോകുന്നു

**************
കവിത കൊറിച്ചു കഴിഞ്ഞ
പെണ്‍കുട്ടികളെത്തേടി
കവി എത്തുന്നു

നെഞ്ചിലമര്‍ത്തി
തലേന്ന് കുടിച്ചതത്രയും
ഓക്കാനിച്ചു കളയുന്നു.

ഒരോവ് ചാലും
കവിത വായിക്കാതിരുന്നത്
എത്ര നന്നായി .?!

8 comments:

ഹന്‍ല്ലലത്ത് Hanllalath said...

നീ കവിയായതും
ഞാന്‍ കവിയല്ലാതായതും
ഒരു കുമിള പൊട്ടും പോലെ
ശബ്ദമില്ലാതെ ആയിരുന്നു

ശ്രദ്ധേയന്‍ | shradheyan said...

നിലച്ചു പോയ ബ്ലോഗ്‌ വായനക്കൊടുവില്‍ നിന്റെ കുറെ നല്ല കവിതകള്‍ വായിച്ചു. ഈ കവിത എവിടെയൊക്കെയോ മുറിവുകളുണ്ടാക്കി ഉള്ളില്‍ നീറിപ്പടരുന്നുണ്ട്. കാലത്തെ ശപിക്കുന്നുമുണ്ട്. :(

ഇ.എ.സജിം തട്ടത്തുമല said...

കവിതയുള്ള കവിത!

ശ്രീനാഥന്‍ said...

കവിയല്ലെങ്കിലും നല്ല കവിതയെഴുതാനാകും എന്ന് മനസ്സിലായി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വാക്കുകള്‍ ഹൃദയത്തില്‍ തൊടുന്നു,

Neelambari said...

NICE TOUCHING WORDS

Neelambari said...

NICE TOUCHING WORDS

സങ്കൽ‌പ്പങ്ങൾ said...

നല്ലത്...