.....

26 August 2015

മഴപ്പാറ്റകൾ


എന്റെ
അസ്ഥി പെറുക്കുവാൻ
വരണം.
ജീവിച്ചിരിക്കുന്നവന്റെ
ബലിദിനം..

ഓരോ മഴക്കിതപ്പിലും
നീയെന്നെ
കുടിച്ച് തീർക്കുന്നു
മുടിക്കെട്ടിൽ
ഉറക്കിക്കിടത്തുന്നു

ഞാനോ..
മുള്ളുമരത്തിൽ
ബന്ധിതനായി
ഉറക്കത്തിന്റെ
ദ്രവിച്ച വാതിലു തുറന്ന്
ഞരങ്ങുന്നു.

കുഞ്ഞുങ്ങളെ
നിലത്തു വെച്ച്
കൈ നീട്ടി നീയും....!

ഒരു മരം
ഒടി വിദ്യയാൽ
നിന്നെയൊരു
നരിച്ചീറാക്കുന്നു.

കുഞ്ഞുങ്ങളെ
തിരഞ്ഞ്
ഇരുട്ടിലരണ്ട്
ഞാൻ ...

കൂട്ടുകാരന്റെ
കവിതയിൽ നിന്നും
മരപ്പക
വേര് നീട്ടി
വലിച്ചു കുടിക്കുന്നു.

കുഞ്ഞുങ്ങളെ
തിരയരുതെന്നു നീ..
ഒരു മഴ കൊണ്ടുറക്കാം. !

മഴ തീരുമ്പോൾ
ചിറകു കുടഞ്ഞ്‌
അവർ പറന്നു നടക്കട്ടെ...

5 comments:

സജീവ്‌ മായൻ said...

മഴ തീരുമ്പോള്‍ ചിറകു കുടഞ്ഞു പറക്കുന്ന കവിത!!!
സുന്ദരം!!!

Cv Thankappan said...

നന്നായിട്ടുണ്ട് കവിത
ആശംസകള്‍

വനിത വിനോദ് said...

ഇഷ്ടവായന. ആശംസകള്

Shaheem Ayikar said...

ഈ നല്ല വരികൾക്ക് എന്റെ ആശംസകൾ :)

Anamika said...

Mazha iniyum ..