തിളയ്ക്കുന്ന വെള്ളത്തില്‍
പിടിയരി ചൊരിഞ്ഞിടാന്‍ ഗതിയില്ലാതെ,
തളര്‍ന്നുറങ്ങുന്ന മക്കളെ പോറ്റുവാന്‍
മാനം വിറ്റ അമ്മയുടെ കഥയാണ്
അവള് പറഞ്ഞത്
പിന്നിത്തുടങ്ങിയ ഉടുപ്പുകളണിഞ്ഞ്
വിശപ്പാറാത്ത
വയറിന്റെ കാളലുമായ്
അസംബ്ലിയില്‍
തല ചുറ്റി വീഴുന്നവരാണ്
അമ്മയുടെ മക്കള്‍
അമ്മയൊരിക്കലും
കടങ്ങള്‍ ബാക്കി വെക്കാറില്ല
എന്നിട്ടും, അമ്മയ്ക്കൊരു കടം
വീടാതെ കിടന്നു
പൊള്ളുന്ന പനിയുടെ ചൂടളക്കാതെ
പുഴയില്‍ ചൂണ്ടയിടാന്‍ പോയ
അച്ഛന് കൊടുക്കാനുള്ള
ഒരു മുത്തം
ഏഴു വയറിന്റെ വിശപ്പൊടുക്കുവാന്‍
അനേകരുടെ വിശപ്പാറ്റുന്ന അമ്മ,
എന്നിട്ടും പുഞ്ചിരിക്കുന്നു
കണ്ണുകളില്‍ നീര് ബാക്കി വയ്ക്കാതെ
അമ്മ,കുഞ്ഞുങ്ങള്‍ക്കായി
കരച്ചിലിനെ
ഹൃദയത്തില്‍ കബറടക്കുന്നു
വിളര്‍ത്ത മുഖം തിരുമ്മി
വൈകിയുണരുന്ന അമ്മയെ പ്രാകി
മക്കളാറു പേരും
അന്തിപ്പണത്തിന്റെ
നോട്ടുകളെണ്ണുന്ന
അമ്മയുടെ വിറയ്ക്കുന്ന കരങ്ങള്‍
ഇപ്പോഴും ചിരിക്കുന്നു
56 comments:
"........തിളയ്ക്കുന്ന വെള്ളത്തില്‍
പിടിയരി ചൊരിഞ്ഞിടാന്‍
ഗതിയില്ലാതെ
തളര്‍ന്നുറങ്ങുന്ന
മക്കളെ പോറ്റുവാന്‍
മാനം വിറ്റ
അമ്മയുടെ കഥയാണ്
അവള് പറഞ്ഞത്........."
നിന്റെ വരികളുടെ തീക്ഷ്ണത
അതിജീവനത്തെ പച്ചയായി വരച്ചു കാണിക്കുന്നു.. സുഹ്രുത്തേ നിന്റെ ശൈലി ഇതിൽ നിറയെയുണ്ട്...പൊള്ളിക്കുന്ന വരികൾ.. ആശംസകൾ
മുറിവുകള്‍ വായിക്കാറുണ്ട്.
പൊതുവേ നല്ല കവിതകള്‍ ആണ്.
മുറിവുകള്‍ ഉണക്കാനും
വേദനകള്‍ മായ്ക്കാനും
നല്ല രചനകള്‍ കൊണ്ടും
വായന കൊണ്ടും കഴിയും.
അതിനു കഴിയട്ടെ എന്ന്
ആശംസിക്കുന്നു.
ഇതും ജീവിതമാണ് സോദരാ .....കണ്ണീരിനെ
ഇത്രയും മനോഹരമായി കവിതയില്‍ അവതരിപ്പിക്കാമെന്ന് താങ്ങള് കാട്ടിത്തന്നു ...എന്റെ ഇരു തുള്ളി കണീര് പൂക്കള്‍ ......ബ്രാവോ
ഇത് അതിജീവനത്തിന്റെ സുവിശേഷം...
വിശപ്പിനു മുന്പില് മാനാഭിമാനതിനു സ്ഥാനം വളരെ ചെറുതാണ്...
ഇങ്ങനെ വേദനിപ്പിക്കരുത് പൊന്നു സുഹൃത്തേ...
ഞാന്‍ ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കി ജീവിച്ച് പൊക്കോട്ടെ....
അതിജീവനത്തിനായ് എന്തെല്ലാം....
മനോഹരമായ് വരച്ചു ചേര്‍ത്തിരിക്കുന്നു ജീവിതം..
നൊമ്പരത്തില്‍ വളര്‍ന്ന ഈ വരികള്‍ വിരലുകള്‍ ചൂണ്ടുന്നത് മറ്റൊരു ദിക്കിലേക്കല്ല ചിരക്കാലത്തിന്റെ തളര്‍ന്ന പകലുകള്‍ ഓര്‍മ്മയിലേക്കു ആശംസകള്‍
manoharam ee basha ee kavitha!
നിന്റെ പഴയിതിനോളം പോരില്ല ഇതെങ്കിലും ( വരികളിലെ തീക്ഷ്ണത ) ഒന്നും കുറഞ്ഞിട്ടില്ല നിനക്ക്... കാത്തു സൂക്ഷിക്കുക ... ഈ ചിന്തകളും , ഭാവങ്ങളും....
പതിവുപോലെ, തീക്ഷ്ണമായ വരികള്‍.
ഹന്ലൂ;
ഗംഭീരം..
വരികള്‍ വേദനയുളവാക്കുന്നു..
പുതുമയുള്ളതെഴുതാന് ശ്രദ്ധിക്കുമല്ലോ. ഹന്‍ലലത്തിനു ആശംസകള്‍
ജീവിതത്തിന്റെ പുറംബോക്കുകളില് തിരസ്ക്കരിക്കപ്പെടുന്നവരുടെ ജീവിതത്തിന്റെ ചൂടും ചൂരും നിലവിളിയും ആവിഷ്ക്കരിക്കാനുള്ള ഹന്‍ല്ലലത്തിന്റെ പ്രത്യേക കഴിവിനെ ഞാന്‍ മാനിക്കുന്നു. നന്ന്....ഒരു കവിതയുടെ മാറ്റത്തിന്റെ ഇടവേളയ്ക്കുശേഷം ഹന്‍ല്ലലത്ത് വീണ്ടും പഴയ ട്രാക്കിലേക്ക് വന്നിരിക്കുന്നു. കവിത മൊത്തത്തില്‍ നന്നായി. പിന്നെ ആദ്യത്തെ ഖണ്ടികയില്‍ "പിടിയരി ചൊരിഞ്ഞിടാന്‍ ഗതിയില്ലാതെ തളര്‍ന്നുറങ്ങുന്ന മക്കളെ പോറ്റുവാന്‍..." ഇവിടെ ഗതിയില്ലാത്തത് അമ്മയൊ തളര്‍ന്നുറങ്ങുന്ന കുഞ്ഞുങ്ങളൊ...? ഹന്‍ല്ലലത്ത് ചിഹ്നങ്ങള്‍ (കുത്ത്, കോമാ) ഉപയോഗിക്കാന്‍ വിട്ടുപോയതു കൊണ്ടാണ് ഇങ്ങിനെ സഭവിച്ചത് എന്നു തോന്നുന്നു....ശ്രദ്ധിക്കുമല്ലൊ...ആശംസകള്‍.... (കവിതയില്‍ വിഷയ വൈവിധ്യങ്ങള്‍ കൊണ്ടുവരാനും ശ്രദ്ധിക്കണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു)
ചിലരാജ്യങ്ങളിൽ വ്യഭിചാരം തൊഴിലായി അംഗീകരിക്കുന്നു, നമ്മൾ അതിനെ കുറ്റകൃത്യമായി കാണുന്നു. ഇവിടെ കുഞ്ഞുങ്ങളെ വളർത്താൻ വ്യഭിചരിക്കുന്നു എന്നത് ഒരു ന്യായികരണമാണോ ? ഈ ആറുമക്കൾ വ്യഭിചാരത്തിലൂടെ ഉണ്ടായതാണോ? ഇതിൽ സമൂഹത്തിന്റെ പങ്ക് എന്താണ്? ഇവർക്ക് ഭർത്താവുണ്ടായിരുന്നു എന്ന് താങ്കൾ അല്ലെങ്കിൽ താങ്കളോട് അവൾ പറയുന്നു, പുഴയിൽ ചൂണ്ടഇടുവാൻ പോകുന്ന ഭർത്താവിന് ചുംബനം നൽകാൻ കഴിയാഞ്ഞതിൽ ഉള്ള കടം. ഇതിലൊക്കെ ഒരു ധാർമ്മിക മൂല്ല്യച്ച്യുതി ഇല്ലെ മാഷെ, താങ്കൾ പറയാൻ ശ്രമിച്ചത് ആ സ്ത്രീയുടെ നോവുകൾ ആയിരുന്നോ ? എങ്ങനാണ് താങ്കളുടെ നായിക വേശ്യ ആയത്. (മകളെ പറ്റി പറയുന്നു എങ്കിലും പിന്നെ ഇതിലെ അവസ്ഥാന്തരം താങ്കൾ ഇതിൽ എത്തുന്നു എന്നതാണ്) ഈ അസംബ്ലി നമ്മുടെ “നിയമ സഭ” അല്ലല്ലോ അല്ലെ!!?. ഇങ്ങനെ കുറേ ചോദ്യങ്ങൾ, പിന്നെ അവൾ പറഞ്ഞു എന്ന് നിങ്ങൾ പറയുന്നു പിന്നെ അവൾക്കെന്തു സംഭവിക്കുന്നു? ഈ അവൾ ഈ കവിതയിൽ ഒരു അനിവാര്യത ആയിരുന്നോ? പിന്നെ കവിത കൊള്ളാം എന്നു പറയാം, കൂടുതൽ ഉൾക്കാഴ്ച്ചയുള്ള, ശക്തിയുള്ള സംഭവങ്ങൾ പോരട്ടെ…..
മനസ്സില്‍ വേദനയുളവാക്കുന്ന,
ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍...
അല്ലേ...
വെള്ളത്തൂവല്‍ :
എന്റെ എഴുത്തിലെ പോരായ്മകള്‍ നന്നായറിയുന്നതിനാല് അവകാശ വാദങ്ങളേതുമില്ല....
എന്റെ കൂട്ടുകാരി പറഞ്ഞറിഞ്ഞ ഒരു സ്ത്രീയെക്കുറിച്ചാണ് ഇതെഴുതിയത്
എന്നെ വായിക്കാനും വിലയിരുത്താനും കാണിച്ച സുമനസ്സിനെ മാനിക്കുന്നു
താങ്കള്‍ ചോദിച്ചതിനുള്ള മറുപടികള്‍
1. കുഞ്ഞുങ്ങളെ വളര്‍ത്താന്‍ വ്യഭിചരിക്കുന്നു എന്നത് ഒരിക്കലും ഒരു ന്യായീകരണമല്ല..
2. ആറു മക്കളും ഭര്‍ത്താവ് മരിക്കും മുമ്പേ ഭര്‍ത്താവിനാല്‍ ഉണ്ടായതാണ്
3. അശരണയായ ഒരു സ്ത്രീക്ക് അല്പം സൌന്ദര്യം കൂടി ഉണ്ടായാല്‍ സമൂഹം എപ്പോഴും പതിച്ചു നല്കാന് തയ്യാറുള്ള ഒരു പദവിയാണ് വേശ്യ എന്നത്.
അവരെ സഹായിക്കാന്‍ മുതിരുകയില്ല എന്ന് മാത്രമല്ല ആരെയെങ്കിലും ചേര്‍ത്ത് അപവാദങ്ങള്‍ പറഞ്ഞു പരത്താനും ആളുകള്‍ മടിക്കില്ല...
സ്വാഭാവികമായും അവരുടെ വഴി മാറും...
4. ആ ചുംബനം എന്നത് അവസാന ചുംബനമായി കണക്കാക്കിയാല്‍ മതി..
മീന്‍ തിന്നു തീര്‍ത്ത ശവത്തിനാരും മുത്തം കൊടുക്കാറില്ലല്ലോ..?
5. എഴുതിയതിലെ അധാര്‍മ്മികത എന്തെന്ന് എനിക്ക് മനസ്സിലായില്ല...വേശ്യാ വൃത്തിയെ ആദര്‍ശ വത്കരിക്കാണോ മറ്റോ ഞാന്‍ മുതിരുന്നില്ല...ഞാന്‍ ആ അമ്മയുടെ,
മക്കളുടെ ചിത്രം ഇവിടെ വരയ്ക്കാന്‍ ശ്രമിച്ചു എന്നേ ഉള്ളു...അതില്‍ എന്റെതായി ഒന്നും ചേര്‍ത്തിട്ടില്ല...
അത് കൊണ്ട് തന്നെ എന്റേതായ വാദങ്ങള്‍ ഇല്ല എന്ന് ഉറപ്പിച്ചു പറയാം...പിന്നെങ്ങനെ മൂല്യ ച്യുതി ഉണ്ടാകും..?
6. സാധരണ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച എന്റെ സ്കൂള്‍ ദിവസങ്ങളിലെ നിത്യക്കാഴ്ച്ചയയിരുന്നു അസംബ്ലി കൂടുമ്പോള്‍ ഓരോ വരിയില്‍ നിന്നും കുട്ടികള്‍ തലകറങ്ങി വീഴുന്നത്...
വെറും വയറോടെ സ്കൂളില്‍ വരുന്നവര്‍ അല്പ സമയം വെയിലില്‍ നില്ക്കുക കൂടി ചെയ്യുമ്പോള്‍ സംഭവിക്കുന്നതാണത്
7. അവള് എന്നത് എന്റെ കൂട്ടുകാരിയാണ് അവള് ഇപ്പോഴും ഉണ്ട് . അനിവാര്യത അല്ലായിരിക്കാം പക്ഷെ അവള് പറഞ്ഞതാകയാല്‍ അങ്ങനെ തന്നെ എഴുതാം എന്ന് വിചാരിച്ചു
നല്ല നിര്‍ദേശങ്ങള്‍ക്ക് ആത്മാര്‍ഥമായ നന്ദി..
ഉള്‍ക്കാഴ്ച കൊണ്ട് വരാന്‍ ശ്രമിക്കാം...
പക്ഷെ പലപ്പോഴും എഴുത്ത് എന്നെ തന്നെ ഭ്രമണം ചെയ്യുന്നിടത്താണ് എന്റെ വരികള്‍ പരാജയമായിപ്പോകുന്നത്
വരവൂരാന്‍,
മേരിച്ചേച്ചി,
ജിത്തു,
ഷാരോണ്‍ ,
ജുനൈദ്,
പാവപ്പെട്ടവന്,
രമണിക,
ഗിരീഷേട്ടന്,
എഴുത്തുകാരി,
ഹരീഷേട്ടന്,
പ്രയാന്‍,
ഇടമണ്‍....
ഹൃദയം നിറഞ്ഞ നന്ദി...വന്നതിനും മനസ്സ് പങ്കു വെച്ചതിനും...
അരുണ്‍...
പുതുമയ്ക്കായി ഞാന്‍ ശ്രമിക്കാം...
സന്തോഷ്,
നന്ദി സുഹൃത്തെ ..
അര്‍ഹിക്കുന്നില്ലെങ്കിലും എന്റെ വരികളില്‍ വലിയ പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തുന്നതിന്..
തെറ്റ് തിരുത്താന്‍ സഹായിച്ചതിന്..
ലളിതമായ വരികളായത് കൊണ്ട് എന്നെപ്പോലുള്ള കവിതാജ്ഞാനകോശികൾക്ക് ആശയം മനസ്സിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല!
ആശംസകൾ,
ഹന്ലല്ലത്തെ,
മനസ്സില്‍ തട്ടുന്നവരികള്‍.
നന്നായിട്ടുണ്ട്, എന്നും പറയാറുള്ള ആ പഞ്ച് ഇല്ലെങ്കിലും.
കവിതകളിലെ കഥാപ്രാത്രത്തേയും കവിയുടെ മനസ്സിനെപ്പറ്റിയും കൂടുതല്‍ ആര്‍ക്കും വിശദീകരിക്കാന്‍ നില്‍ക്കരുത്. കവിയുടെ വിശദീകരണം ഒരു ലിമിറ്റാണ്, ആസ്വാദനത്തിന് അത് തടയിടും. വായിക്കുന്നവന്റെ മനോധര്‍മ്മത്തിനും ഭാവനക്കുമനുസരിക്ക് അവന് മനസ്സിലാക്കിക്കോട്ടെ.
ലാളിത്യമുള്ള വരികളാൽ നല്ലൊരു കവിത.ഇഷ്ടമായി ഈ വരികൾ
കുഞ്ഞു വരികളില്‍ നിറഞ്ഞു നില്ക്കുന്ന ഈ ജീവിതം വായിച്ചപ്പോള്‍ വല്ലാതെ വിഷമം തോന്നുന്നു....ഇനിയും എഴുതുക, കമന്റുകളില്‍ പോലും കവിത നിറയ്ക്കുന്ന നിന്റെ ശൈലി മനോഹരം...
കുഞ്ഞുങ്ങള്‍ക്കായി കരച്ചിലിനെ ഹൃദയത്തില്‍ കബറടക്കുന്ന അമ്മ.. ചിരിക്കുന്ന അമ്മ... അമ്മയ്ക്ക് അങ്ങനേ കഴിയൂ...
വേദനിപ്പിക്കുന്ന കഥ, നല്ല കവിത.. :)
നീറുന്ന ചിന്തകള്‍ ആണല്ലോ മാഷെ .... തീഷ്ണമായ വരികള്‍ ...
വിശപ്പിന്റെ കവിത..
നന്നായിരിക്കുന്നു ആദ്യമായിട്ടാ ഇവിടെ എന്ന് തോന്നുന്നു.എന്തായാലും
ഈ കവിയെ എനിക്ക് ഇഷ്ടപെട്ടു .ഇനി ഞാൻ മുടങ്ങാതെ വായിക്കാട്ടോ
hAnLLaLaTh നന്നായിട്ടുണ്ട് കവിത...ആശംസകള്‍...ഒരു നോവ് എല്ലാ കവിതയില്‍ എന്ന പോലെ ഇതിലും വായനക്കാരന് ബാക്കി..വെച്ചിട്ട് പോകുന്നു...
മനോഹരമായ വരികൾ.
ആശംസകൾ
മനോഹരം, ആശംസകള്‍,
ഈ കവിത പേര് പോലെത്തന്നെ ഹൃദയത്തില്‍ മുറിപ്പാട് വീഴ്ത്തുന്നതാണ്. സിമ്പിള്‍, പക്ഷെ വേദനിപ്പിക്കുന്ന യാഥാര്ത്യങ്ങള്.
ആശംസകള്‍
നന്നായിരിക്കുന്നു സുഹൃത്തേ...
എനിക്കിഷ്ടപ്പെട്ടു!
നല്ല ഉള്ളില്‍ തട്ടുന്ന വരികള്‍ ...മക്കളുടെ വിശപ്പകറ്റാന്‍ ഇങ്ങനെ എത്രയെത്ര അമ്മമാര്‍ !!
മുറിവുകളിലിപ്പോഴും ചോര കിനിയുന്നു... നൊമ്പരപ്പെടുത്തുന്ന വരികൾക്കു നന്ദി....
വീണ്ടും മൂര്‍ച്ചയേറിയ വരികള്‍..
Nalla Varikal
good!!
www.eadumasika.blogspot.com
ഏട് ബ്ലോഗ് മാഗസിനിലേക്ക് കരുത്തുറ്റതും ഹ്രസ്വവുമായ രചനകള്‍ ക്ഷണിക്കുന്നു.
രചനകള്‍ താഴെകാണുന്ന ഐഡിയില്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com
hanlalath,
ആദ്യമായാണു ഞാനിവിടെ,
ലളിതമായ രീതിയില്‍ തീക്ഷ്ണമായ ചിന്തകള്‍ പകരുന്ന ശൈലി
നന്നായിട്ടുണ്ട്..
ചില സന്ദേശങ്ങള്‍ തന്നെയല്ലേ കലാസൃഷ്ടികളുടെ ലക്ഷ്യം..
വെള്ളത്തൂവല്‍ സന്ദര്‍ഭങ്ങളില്‍ നിന്ന് ഏറെ അകന്നു നിന്ന് സംസാരിച്ചിട്ടുണ്ട്..
അനില്‍@ബ്ലോഗിന്റെ അഭിപ്രായത്തോട് അക്കാര്യത്തില്‍ യോജിക്കുന്നു.
ആശംസകള്‍
-ശിഹാബ് മൊഗ്രാല്‍-
ഇഷ്ടമായി.
ഈ കവിത വളരെ നൊമ്പരമുണര്‍ത്തുന്നത് തന്നെ.ഇതിലെ ധാര്‍മ്മികതയെയോ സദാചാരത്തെയോ അല്ല ഞാന്‍ ഉദ്ദേശിച്ചത്, വരികളില്‍ വരച്ച് കാട്ടിയ ആ അമ്മയുടെ ദുഃഖം.അത് മനസ്സിലാ മുറിവ് ഉണ്ടാക്കിയത്
the feeeling of the lines are touching....
മനസ്സില്‍ മുറിപ്പാടല്ല,
കുത്തലും നോവും നിറയ്ക്കുന്ന വരികള്‍
എത്ര കിട്ടിയാലും തികയാത്തവരുടെ ലോകത്ത്
ചില മുഖങ്ങള്‍ മിന്നി മറിയാറുണ്ട് ഇങ്ങനെ.. പലപ്പോഴും ..
എങ്കിലും എല്ലാവരും തത്രപ്പാടിലാണ്
സ്വന്തം ജീവിതം പടുത്തുയര്‍ത്തുന്നതിന്റെ തിരക്കില്‍..
ഇഷ്ടമായി ..
എന്നത്തേയും പോലെ..
തീക്ഷ്ണമായ വരികള്‍ കവിതയെ മനോഹരമാക്കിയിരിക്കുന്നു.
ആശംസകള്‍
മിക്കവാറും കടന്നുപോകാറുണ്ട്
ഈ മുറിപ്പാടുകളിലൂടെ...
ഒരു വര്‍ഷം തികയുന്ന വേളയില്‍
ഒരു കാര്യം തറപ്പിച്ചു പറയാം..
ഈ മുറിവുകളില്‍നിന്ന് രക്തമൂറുന്നുണ്ടെന്നുറപ്പ്...
എന്നാല്‍ ആ രക്തത്തില്‍ വിരിയുന്ന
വസന്തം ഞാന്‍ കാണുന്നു
നല്ല ഭാവനയും രചനാശക്തിയും
ചിന്തയുമുണര്‍ത്തുന്ന വരികളാണ്
എല്ലാ നന്മയും ആശംസിക്കുന്നു...
മുറിവുകള്‍ മുറിവുകളായി തന്നെ.. എത്ര തട്ടി വിളിച്ചിടും ഉണരാത്ത ഈ നമ്മളൊക്കെയും..
നന്നായെടാ..
പൊള്ളുന്ന പനിയുടെ
ചൂടളക്കാതെ
പുഴയില്‍
ചൂണ്ടയിടാന്‍ പോയ
അച്ഛന് കൊടുക്കാനുള്ള
ഒരു മുത്തം
nice ...all the best..
അടി പൊളീ.....!!!
മി.ഹല്ലത്ത്, ഓരോ അമ്മമാരും വേദനയൂറുന്ന ഓരോ കാവ്യബിംബങ്ങളല്ലെ?.. പ്രപഞ്ചത്തിന്ടെ സകല കാവ്യ ഭാവങ്ങളും ആറ്റിക്കുറുക്കിയെടുത്താല്‍ അത് അമ്മയാകും.താങ്കളുടെ കവിത സഹനമൂര്ത്തിയായയിരുന്ന അമ്മയുടെ ഒരോര്‍മ്മപ്പെടുത്തലായി. നന്ദി.
"പൊള്ളുന്ന പനിയുടെ
ചൂടളക്കാതെ
പുഴയില്‍
ചൂണ്ടയിടാന്‍ പോയ
അച്ഛന് കൊടുക്കാനുള്ള
ഒരു മുത്തം"
ആശയത്തിന്റെ ധാർമ്മികതയവിടെ നിൽക്കട്ടേ
പൊള്ളുന്ന വരികളുടെയൊപ്പം ഞാനൽപ്പനേരം നടക്കട്ടേ.
ഒരു സിന്ഗിളെടുത്ത് ഞാന്‍ 50 തികക്കുന്നു ഹള്ളലത്തേ...
പൊള്ളുന്ന വരികള്‍ തന്നെ.നന്നായിരിക്കുന്നു.അനില്‍@ബ്ലോഗ് പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.വിശദീകരണം വേണ്ട എന്നല്ല.എന്നാല്‍ കൂടുതലാകേണ്ടതില്ലെന്ന് തോന്നുന്നു.വായിക്കുന്നവര്‍ അവരുടെ ഭാവനക്കനുസരിച്ച് വിലയിരുത്തട്ടെ.
അതി ശക്തമായ രചന
ഇനിയും കാത്തിരിക്കുന്നു
പൊതുവേ ഞാന്‍ കവിത വായിക്കാറില്ല.... കാരണം മനസിലാവില്ല എന്നത് തന്നെ.
എന്നാലും ഇത് വായിച്ചപ്പോള്‍ എന്തോ ഒരു വേദന ......
നന്നായിരിക്കുന്നു ഹന്ലൂ .....
follow cheyyuvaanulla gadjet cherkkendathu engineyaanennu enikkariyilla. hanllalath enikkonnu paranju tharaamo? athu pole,visitors ne count cheyyunnathum engine yaanennu...
varikalile moorcha vilpanacharakkakkendivanna maathruthwathinte vedanaye hrudayathil aazhathil kuthinovikkunnu
manoharam....
നിണമുണങ്ങാത്ത...ഒത്തിരി നോവുന്ന മുറിവുകള്‍ അടങ്ങുന്ന ഈ ബ്ലോഗിലെത്താന്‍ ഞാന്‍ വൈകിപ്പോയി എന്ന് തോന്നുന്നു...വായിച്ച എല്ലാ കവിതകളും നന്നായിട്ടുണ്ട് ....ഇനിയും വരും ... :)
ഹായ് ഹാന്‍
മുറിവുകള്‍ .... വളരെ ആഴത്തിലുള്ള സൃഷ്ടികളാണ് ,മിക്കതും വായിച്ചു .......പലതും മനസ്സിന്റെ ഉള്ളില്‍
നിന്നുറിയെതുന്ന......നനവാര്‍ന്ന സത്യങ്ങള്‍ ... അഭിനന്ദനം .......! ഇതുപോലെ ഒരുപാടു സൃഷ്ടികള്‍ ആ തൂലികയില്‍
നിന്നും ജനിക്കട്ടെ ..... നീനുസ്
ഏഴു വയറുകളുടെ വിഷപ്പോടുക്കുവാൻ അനേകരുടെ വിഷപ്പാറ്റുന്ന അമ്മ എന്നിട്ടും പുഞ്ചിരിക്കുന്നു......എന്ത് വരികൾ പറയാൻ വാകുകളില്ല ...എന്നാലും പറയട്ടെ അതി ഘംഭീരം
Post a Comment