പൂവുള്ള
ഇടം നോക്കണം.
പൂമ്പാറ്റ,
ഒറ്റയ്ക്കാണോയെന്നറിയണം,
"തേന്‍ തരാന്ന് "
പറഞ്ഞു നോക്കണം.
കേള്‍ക്കില്ല;
എല്ലാറ്റിനും 'വിവരം' വെച്ചു..!
എന്നാപ്പിന്നെ
അറിയാത്ത പോലെ
പൂമരച്ചോട്ടിലിരിക്കണം.
ഒറ്റപ്പിടുത്തത്തില്‍
ചിറക് മുറിയും..!
സാരമില്ല...
കുറച്ചു കഴിഞ്ഞ്,
ഷൂസിട്ടൊന്ന്
അമര്‍ത്തിയാല്‍ മതി.....
ഇടം നോക്കണം.
പൂമ്പാറ്റ,
ഒറ്റയ്ക്കാണോയെന്നറിയണം,
"തേന്‍ തരാന്ന് "
പറഞ്ഞു നോക്കണം.
കേള്‍ക്കില്ല;
എല്ലാറ്റിനും 'വിവരം' വെച്ചു..!
എന്നാപ്പിന്നെ
അറിയാത്ത പോലെ
പൂമരച്ചോട്ടിലിരിക്കണം.
ഒറ്റപ്പിടുത്തത്തില്‍
ചിറക് മുറിയും..!
സാരമില്ല...
കുറച്ചു കഴിഞ്ഞ്,
ഷൂസിട്ടൊന്ന്
അമര്‍ത്തിയാല്‍ മതി.....
29 comments:
.....വേട്ടയാടപ്പെടുന്ന നിമിഷത്തെ ആത്മഹര്ഷത്തോടെ കാത്തുകാത്താവാം ചിലതൊക്കെ പറക്കുന്നത്....
മുറിയുന്ന ചിറകുകള് .വേട്ടയാടപ്പെടുന്ന നിമിഷം ..
അറിഞ്ഞു കൊണ്ട് ആരും നിന്ന് കൊടുക്കാറില്ല, എന്നാല്‍ അറിയാതെ, എങ്ങനെയോ,, സൂക്ഷിക്കുക
വിവരം വെച്ചിട്ടും പിന്നെയും കുരുക്കില്പെടുന്നല്ലോ.....
..വേട്ടയാടപ്പെടുന്ന നിമിഷത്തെ ആത്മഹര്ഷത്തോടെ കാത്തുകാത്താവാം ചിലതൊക്കെ പറക്കുന്നത്...
"ആത്മഹര്ഷത്തോടെ..."
What You Mean ???
remya ചോദിച്ച സംശയം എനിക്കും ഉണ്ടേ
ആരുടെ പക്ഷത്താണ് !
എങ്കിലും സന്ദേശം വ്യക്തം.
www.araamam.blogspot.com
ക്രൂരം!
Sreedevi ,
അനീസ,
zephyr zia,
Remya Mary George ,
ഉമ്മുഫിദ,
ശ്രീനാഥന്‍
സന്ദര്‍ശനത്തിനും വായനയ്ക്കും
ഇടപെടലിനും നന്ദി.
അനീസയുടെയും രമ്യയുടെയും സംശയങ്ങള്‍ .. ;
ആത്മഹര്ഷത്തോടെ ഏതിരയാണ് നിന്നു കൊടുക്കുന്നതെന്ന് ഒന്നാലോചിക്കാന്‍ മറന്നതാകുമൊ?
മൊബൈല്‍ ജ്വരക്കാലത്ത് പെണ്‍കുട്ടികള്‍ എങ്ങനെ ആത്മഹര്ഷത്തോടെ നിന്നു കൊടുക്കുന്നുവെന്ന്
ഇനിയും വിശദമാക്കേണ്ടി വരില്ലെന്ന് വിശ്വസിക്കുന്നു.
ഇതെഴുതുമ്പോള്‍ ഒരു വിഭാഗത്തെ മാത്രം അല്ലെങ്കില്‍ ഒരു പ്രത്യേക തരം ഇരകളെ മാത്രമല്ല,
യുവതലമുറയുടെ അരാഷ്ട്രീയവത്കരണത്തിന്റെ അനന്തര ഫലം കൂടി മനസ്സില്‍ ഉണ്ടായിരുന്നു.
അത് വായനക്കാരില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടത്
രചനാപരമായ ദുര്‍ബലത കൊണ്ട് തന്നെയെന്നു തിരിച്ചറിയുന്നു.
നന്ദി.
കവിത വായിക്കുമ്പോഴേ മനസ്സിലാകുമല്ലോ, അരാജകത്വത്തിൽ ജീവിക്കുന്ന, അറിഞ്ഞു കൊണ്ടു വേട്ടയാടാൻ നിന്നു കൊടുക്കുന്ന ഒരു തലമുറയെ പ്രതിനിധീകരിക്കുന്നു എന്ന്...!നന്നായി എഴുതിയല്ലോ.
എത്ര ചവിട്ടേറ്റാലും, പാതയോരത്ത് അരഞ്ഞു കിടക്കുന്നത് കണ്ടാലും..
പൂമ്പാറ്റകള്‍ പിന്നെയും ഇരയായ് ഇരുന്നു കൊടുക്കും..
മനസ്സിലാക്കുന്നില്ലല്ലോയെന്ന സങ്കടം ബാക്കി.
വിവരം വെച്ചിട്ടും പിന്നെയും കുരുക്കില്പെടുന്നല്ലോ.....:(
കുഞ്ഞൂസ് (Kunjuss),
junaith,
വാഴക്കോടന്‍ // vazhakodan
നല്ല വാക്കുകള്‍ക്ക് നന്ദി.
വത്തമാനകാലത്തിന്റെ ചതിക്കുഴികള്‍ ഉയരത്തില്‍ പറക്കുമ്പോള്‍ കാണില്ലല്ലൊ!
Hey i agree that it recurs even after seeing all those mishaps. but could we ever possibly live without trusting anybody? I am not supporting the 'victims' still it's all about trust i think.
അറിവ് കൂടിയിട്ടും ഇരകള്‍ ഇരകളായിത്തന്നെ തുടരുന്നുവല്ലോ...!!!!
ഒരു നല്ല കവിത. കൊള്ളാം. ഇതാണ് പൂമ്പാറ്റകളുടെ പുതിയ ലോകം .
തുംബിയെകൊണ്ട് കല്ലെടുപ്പിക്കുന്നതെങ്ങിനെ എന്ന്കൂടി .......
വിധ്യാഭ്യാസമില്ലാത്തത് കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നു പറയാന്‍ കഴിയില്ല. വിദ്ധ്യക്കൊപ്പം അഭ്യാസവും ഉണ്ട്.. പക്ഷെ ബോധം വെക്കുന്നില്ല.
നെല്ലു മാത്രം കാണാതെ അതിലെ പതിരു തിരിച്ചറിയാനുള്ള കഴിവുണ്ടാക്കേണ്ടിയിരിക്കുന്നു..!!
paavam poomapaata...http://itsraininginmyheart-sangeetha.blogspot.com/
Loved It..
I can Feel it..
ഇരക്കു വേണ്ടിയുള്ള ഓട്ടത്തിനിടയിൽ വേട്ടക്കാരനും ഇരയും തമ്മിലുള്ള ദൂരം വളരെ കുറവാണ്
വായിച്ചിട്ട് ഒരു വല്ലാത്തക്കനം.
ചവിട്ടി അരയ്ക്കാന്എത്ര എളുപ്പാല്ലേ,അത് സ്നേഹമായാലും ജീവനായാലും.
വിവരം വെച്ചിട്ടും പിന്നെയും കുരുക്കില്പെടുന്നല്ലോ.....
മനുഷ്യന് വേട്ടയാടാന്‍ പുതിയ രീതികള്‍ കണ്ടെത്തുന്നു. അവന്റെ സ്വാര്‍ഥതയും ക്രൂരതയും കൂടിത്തന്നെ വരുന്നു. നല്ല ഒതുക്കമുള്ള കവിത.
മുറിവേ.... എനിക്ക് ശരിക്കും വേദനിച്ചു.... :(
interesting.. :)
Post a Comment