.....

10 February 2011

നീതി

വരിക
ശിക്ഷ
വിധിക്കുന്നു ഞാന്‍

ആദ്യം
കന്യകാത്വം
പരീക്ഷിക്കണം

കന്യകയെങ്കില്‍
അഗ്നിയില്‍
പഴുപ്പിച്ചെടുത്തോരീ
വാള്‍ത്തലയവളുടെ
ഗര്‍ഭ പാത്രത്തെ
പൊള്ളിക്കുകില്ല

ബലാല്‍ക്കാരം ചെയ്തെന്നോ
അവളെന്തു കൊണ്ടു
ഒച്ച വെച്ചില്ല..?!
ഇറങ്ങിയോടിയില്ല..?!

അവള്‍ മാത്രമാണ്
കുറ്റവാളി

കുഞ്ഞിന്‍റെ പിതാവാരെന്ന്
ചോദിക്കില്ല.
അവളെന്‍റെ വിരോധി
എന്‍റെ നേരെ ചൂണ്ടിയാല്‍..?!!!!

അവള്‍ പറയുന്നത്
കേള്‍ക്കരുത്
ഉടന്‍ ശിക്ഷിക്കുക

ജീവനോടെ കുഴിച്ചു
മൂടുക
അവളോന്നിച്ചു ശയിച്ചവരെ
വെറുതെ വിടുക

അവളാണ് കുറ്റവാളി..
അവള്‍
മാത്രമാണ് കുറ്റവാളി...

19 comments:

yousufpa said...

കൊണ്ടിട്ടും കൊണ്ടിട്ടും കുലുങ്ങാത്തവരെ എന്താണു വിളിക്കേണ്ടത്..?

Cv Thankappan said...

വരിക
ശിക്ഷിക്കുക
വിധികര്‍ത്താവിനെ
കുഴിച്ചുമൂടുക
വിധികര്‍ത്താവിനെ.

Unknown said...

ഇതാണ് രാജ് നീതി!

ആത്മരതി said...

നമ്മൽ സ്രിഷ്ടി നടത്തുന്നു നിയമങ്ങളും ശിക്ഷയും

അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskar said...

അവളാണ് കുറ്റവാളി..
അവള്‍
മാത്രമാണ് കുറ്റവാളി...
വെറുതെ വിടുക പകല്മാന്യന്മാരെ..
അവളെ കല്ലെറിയുക. ഇതല്ലേ ഇന്നത്തെ നീതി

Anonymous said...

ശിക്ഷ വിധിക്കുന്നത്തിനു മുമ്പ് .. അവനവന്റെ ജീവിതത്തിലേക്കും ... അവനവന്റെ തെറ്റുകളും ശരികളും..ഒന്ന് വില ഇരുത്താന്‍ ശ്രമിച്ചാല്‍ എത്രമാത്രം നല്ലത് ആയിരുന്നു..വിധികരതവിനു അതിനു ഉള്ള സമയം വേണ്ടേ....!!!വിധി നടപ്പാക്കാന്‍ മാത്രം അല്ലെ സമയം ഉള്ളു..

Nalina said...

അതെ അവള്‍ അവള്‍ മാത്രമാണ് തെറ്റു കാരി..

അവളുടെ ഒച്ച ആരും കേള്‍ക്കരുത്‌ അതിനായി നിങ്ങള്‍ ഉറക്കെ പറയുക അവള്‍ തന്നെ തെറ്റു കാരി..അവളുടെ വേഷമാണ് നിങ്ങളെ അത് ചെയ്യിചതു..അവളുടെ ഭാവമാണ് അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്

Dewdrops said...

YES...........THIS IS WHAT GOING ON HERE NOWADAYS...........WE HAVE BREAK UP THE USELESS LAWS..........THEN ONLY WE CAN SURVIVE FROM THIS CONDITION

kerala muslim matrimonial said...

അവൾ തന്നെയാണു പൂർണമായും തെറ്റുകാരിയെന്ന് പറയാൻ കഴിയില്ല

അഷ്‌റഫ്‌ സല്‍വ said...

അവളാണ് തെറ്റ്കാരി.........
അവൾ മാത്രം .
ലോകം മുഴുവനും ശരിയും ...
എന്ത് ചെയ്യും ?
ആരോട് പറയും ?

വേണുഗോപാല്‍ said...

അതെ .. അവള്‍ മാത്രമാണ് തെറ്റുകാരി

പൊന്നു said...

ഒരു വിരല്‍ അവള്‍ക്കു നേരെ ബാക്കി നാല് വിരലുകള്‍ എവിടെ?????????

pravaahiny said...

അവസാന വരികള്‍ എനിയ്ക്ക് ഒത്തിരി ഇഷ്ടമായി . ആശംസകള്‍ @PRAVAAHINY

Anonymous said...

manoharam.......

have a good days................

Anonymous said...

super

Daiju Antony said...

nice buddy...well said

Kallivalli said...

ഓർമ്മയുടെ കുസൃതി........ ഇഷ്ടപ്പെട്ടു

blogger said...

Great blog checkout my latest post at
http://togetherfornature.blogspot.com/2013/07/the-big-five.html
feel free to leave a comment and like us on facebook

മര്‍ത്ത്യന്‍ said...

നന്നായിട്ടുണ്ട്...