.....

24 February 2011

മൂന്നു ഞെട്ടലുകള്‍

ഒന്നാമത്തേതിലൊരിടത്തും
മുഖമടയാളപ്പെടുത്തിയിട്ടില്ല
ഉതിര്‍ന്നു വീണ
മഞ്ചാടി മണികള്‍ കണ്ടാണ്‌
നില വിളിച്ചത് .

രണ്ടാമത്തേതില്‍
പലയിടത്തും
നഖമിഴഞ്ഞ പാടുണ്ട്
വെള്ളിസര്‍പ്പം പോലെ
ഇരുളിലാഞ്ഞു കൊത്തിയത്

മൂന്നാമത്തേതില്‍
മുഖമുണ്ട്,
ശബ്ദമുണ്ട് ,ചിരിയുമുണ്ട് ..!

പറഞ്ഞാല്‍
എല്ലാം തിരിച്ചു തരുമോ ?
നാറിയ നീതിപീഠം
പട്ടിപ്പത്രച്ചാനല്‍പ്പരിഷകള്‍....

19 comments:

ഹന്‍ല്ലലത്ത് Hanllalath said...

ആഘോഷങ്ങള്‍ക്കായി ചാനലുകളും
തെളിവുകള്‍ കേട്ടു കാത് കുളിര്‍ക്കാന്‍ ന്യായാസനങ്ങളും

Yasmin NK said...

ഞെട്ടി ഞെട്ടി ഇനി ഞെട്ടാന്‍ വയ്യാ...

ആശംസ വേണ്ടല്ലോ..? ഞെട്ടാനെന്തിനാ ആശംസ,ചുമ്മാ ഞെട്ട്...

ഡാ ,ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ രോഷം കൊള്ളല്ലെ നീ, അവസാനം ഒറ്റ ഞെട്ടലിനേ ഉണ്ടാകൂ...കൂള്‍.(കാര്യാക്കല്ലെ..തമാശ്)

Unknown said...

മൂന്നു ഞെട്ടലുകല്ല്ക് ഇടയില്‍ ഇടവേള എടുക്കരുത്

ഞെട്ടി കൊണ്ടിരിക്കുക

ഉമ്മുഫിദ said...

ഞെട്ടുന്നു കവിതയില്‍ !

www.araamam.blogspot.com

joice samuel said...

എഴുത്ത് തുടരു...
ഇനിയും വായിച്ചു ഞെട്ടട്ടെ....
ആശംസകളോടെ,

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu....... aashamsakal....

yousufpa said...

ഞെട്ടലുകൾക്ക് വിരാമമില്ല. ഞെട്ടിക്കൊണ്ടേ ഇരിക്കുക.ഓരോ കാഴ്ചകളും അനുഭവങ്ങളും ഞെട്ടലുകൾ സമ്മാനിച്ചു കൊണ്ടിരിക്കുന്നു.

MOIDEEN ANGADIMUGAR said...

കൊള്ളാം ഈ രോഷം.ഇനിയും തുടരണം.

വാഴക്കോടന്‍ ‍// vazhakodan said...

പറഞ്ഞാല്‍
എല്ലാം തിരിച്ചു തരുമോ ?
നാറിയ നീതിപീഠം
പട്ടിപ്പത്രച്ചാനല്‍പ്പരിഷകള്‍....

എവിടെ?
ഞെട്ടല്‍ രേഖപ്പെടുത്തുന്നു!

ശ്രീനാഥന്‍ said...

രോഷം മുഴുവനുമുണ്ട് വരികളിൽ!

Anonymous said...

കൊച്ചുതെമ്മാടിയും ഞെട്ടി....!!!! :)

ഷമീര്‍ തളിക്കുളം said...

ഞെട്ടാന്‍ ഇനിയും നമ്മുടെ ജന്മം ബാക്കി....

zephyr zia said...

പണത്തിന്‍റെ മുകളില്‍ സിംഹാസനം തീര്‍ത്ത് അതിന്‍മേലിരുന്ന് നീതിപീഠം കഥകള്‍ കേട്ടാസ്വദിക്കുകയല്ലേ? കഥകള്‍ മെനഞ്ഞുകൊടുക്കാന്‍ മാധ്യമങ്ങളും. അവര്‍ ഞെട്ടില്ല.

ajaypisharody said...

മുറിവുകളിൽ വീണ്ടും
കത്തിയാഴ്ത്തി
നിണമൊഴുക്കിയോടും
ന്യായവാദങ്ങളെ!!!!
ഒന്നു പറയാം
നീതിയിവിടെയന്നേ മരിച്ചിരിക്കുന്നു...
പകയുടെ പുകയുമായ്
നിൽക്കുമായിരം
കാളിയഫണങ്ങളരികിലുയരുമ്പോൾ
സിംഹാസനങ്ങളില്ലാത്തർ
നീതി കൈയിലെടുക്കും
തൂലിക പടവാളാക്കും

പത്രചാനലുകളെ മാത്രമെന്തിനു
പഴി ചാരുന്നു..
ചില ബ്ളോഗ് എഴുത്തുകാരും ഒട്ടും
പിന്നിലല്ല, അതല്ലേ മുറിവുകളിലൂടെ
ഇന്നും രുധിരമൊഴുകുന്നത്...

Ajay

ശ്രീജ എന്‍ എസ് said...

എല്ലാം ആഘോഷിക്കുന്ന മാധ്യമങ്ങള്‍.പ്രതിഷേധം ശക്തം.

നരിക്കുന്നൻ said...

മൂന്നാമത്തേതില്‍
മുഖമുണ്ട്,
ശബ്ദമുണ്ട് ,ചിരിയുമുണ്ട് ..!

സാബിബാവ said...

കാലത്തിന്‍റെ പേക്കൂത്തുകള്‍, ജീവന് വിലയില്ല. എല്ലാം കാണിക്കാനും അര്‍മാദിക്കാന്‍ ചാനലുകളും. കവിതയില്‍ എല്ലാമുണ്ട്

KeVvy said...

njettichu.....gambheeram.........


www.blacklightzzz.blogspot.com

നികു കേച്ചേരി said...

ഞെട്ടിയാൽ മാത്രം മതി..വേണമെങ്കിലൊരു അനുശോചനകുറിപ്പും...മതി ..അത്രമതി.