.....

08 February 2011

തീവ്രവാദിയുടെ കവിത

കറുത്ത ശിരോവസ്ത്രമണിഞ്ഞ്‌
ജൂതത്തെരുവില്‍ പൊട്ടിത്തെറിച്ച
പ്രണയത്തെപ്പറ്റി ചോദിക്കൂ...

പിതാവിനെപ്പറ്റി ചോദിക്കൂ ...
കരിഞ്ഞ ഒലീവ് തോട്ടത്തില്‍
മരുന്ന് പരീക്ഷണത്തില്‍
ചുവന്നു കുതിര്‍ന്നത്‌
അബി തന്നെയാണ്

ഗോതമ്പ് വയലില്‍ പിടഞ്ഞ്
രക്തസ്രാവം വന്നു മരിച്ച
ഉമ്മിയെപ്പറ്റി ചോദിക്കൂ...

ചെകുത്താന്‍
പിടിച്ചു കൊണ്ട് പോയ
സഹോദരങ്ങളെപ്പറ്റി ചോദിക്കൂ ...

കണ്ണു പൊട്ടിപ്പോയ
നാടിനെപ്പറ്റി ചോദിക്കൂ...
മണ്‍കട്ടയായുടഞ്ഞു പോയ
വീടിനെപ്പറ്റി ചോദിക്കൂ ..

രാജ്യമേയെന്നു
നെഞ്ചു പൊട്ടിക്കരയുന്ന
ജദ്ദായെ പറ്റി ചോദിക്കൂ....

ജൂതന്റെ ദുഷിച്ച രക്തം
ചാവു കടലില്‍
ഒഴുക്കുമെന്നാണയിടുന്ന
കുഞ്ഞനിയനെപ്പറ്റി ചോദിക്കൂ...

പിടഞ്ഞ് വീഴുമ്പോഴും
മുറുകെപ്പിടിക്കാന്‍
മണ്‍കട്ടയല്ലാതെ
ആയുധമെന്തുണ്ടെന്നു ചോദിക്കൂ..

12 comments:

ഹന്‍ല്ലലത്ത് Hanllalath said...

കാടിളക്കി വരുന്ന വാര്‍ത്തകള്‍ക്കിടയില്‍
മറന്നു പോകുന്ന ചില ജീവിതങ്ങള്‍
പത്രങ്ങളില്‍ ഇടം കിട്ടാതെ
ചാനലുകളില്‍ വാര്ത്തയാകാതെ
ഭ്രാന്തു തിന്ന് തീര്‍ക്കാത്ത ചിന്തകളില്‍
തീ പെയ്യിച്ച്
പൊട്ടിത്തെറിച്ചു തീരുന്നു

Unknown said...

അബിയും ജദ്ദായെ എന്താ എന്ന് അറിയില്ല...ഒരു അടികുറിപ്പ് നന്നായിരിക്കും
പിന്നെ ചോദിക്കൂ. എന്നെ പദം അവര്ത്തിക്കുനത് ഇത്തിരി കയ്യപ്പ്
കൊള്ളാം വേറിട്ട ചിന്ത...
...

Yasmin NK said...

ഹെന്റേ റബ്ബേ...ഇവനെക്കൊണ്ട് ഞാന്‍ തോറ്റു.
ഇവനെയൊന്നു തണുപ്പിക്കാന്‍ എന്താ മാര്‍ഗ്ഗം.

grkaviyoor said...

മനുഷ്യത്വം മാത്രം ഉണ്ടോ എന്ന് ചോദിക്കു ഹനല്ലലത്
കവിതയുടെ ചൂട് ഏറ്റുവാങ്ങുന്നു ഇഷ്ടമായി

ശ്രീനാഥന്‍ said...

ഒരു പിടി മണ്ണിനു വേണ്ടി പൊരുതിക്കൊണ്ടേയിരിക്കുന്നവരെ ഓർക്കുന്നു! ദേവദാരു മരങ്ങൾക്കിടയിൽ ചുടുകാറ്റു വീശുന്ന ലെബനൻ, നീ ഞങ്ങൾക്ക് മാപ്പു തരല്ലേ എന്നെഴുതിയ കവിയെ ഓർത്തു.

MOIDEEN ANGADIMUGAR said...

ആരോടാണ് ചോദിക്കേണ്ടത് ? അന്ധരും,ബധിരരും,മൂകരുമായ ലോകത്തോടോ..?

അനില്‍ ജിയെ said...

ചോദിക്കൂ..!!!!

ബിന്‍ഷേഖ് said...

ഒരായിരം അബൂദുര്‍റമാരുടെ ചോര നനയുന്നുണ്ട്
വരികളിലോരോന്നിലും..

യൂടുബില്‍ പരതുമ്പോള്‍ കാണാം.
വരികളില്‍ വരച്ചിട്ട കാഴ്ചകള്‍ ,
അതിനപ്പുറവും..
കാണാക്കാഴ്ചകള്‍ വേറെയും ഉണ്ടാവും, ദൈവമേ!

ഉമ്മുഫിദ said...

വരികള്‍ ശക്തം!

പ്രതിരോധം

ഫലസ്തീന്

ഷമീര്‍ തളിക്കുളം said...

ഉത്തരമില്ലാത്ത ചോദ്യങള്‍ കേള്ക്കാന്‍ ഇനിയും നമ്മുടെ ജീവിതം ബാക്കി....

sulekha said...

വനരോദനങ്ങള്‍! ചങ്ങാതി വനരോദനങ്ങള്‍.!ഞാന്‍ ഇതേപറ്റി ഒരു കഥ എഴുതിയിട്ടുണ്ട്.സമയമുണ്ടെങ്കില്‍ വായിക്കൂ :വിശുദ്ധ യുദ്ധം

Unknown said...
This comment has been removed by the author.