.....

05 January 2011

ഭൂതകാലത്തുടര്‍ച്ച

കറുത്ത പൂവിതള്‍ തുമ്പില്‍ മുത്തമിട്ടു
കുടിച്ചുന്മത്തനായി ചൊല്ലിയ
വരികളെന്നില്‍ തുളഞ്ഞിറങ്ങി

കസവു തട്ടം ചുരുട്ടി
ഉത്തരത്തില്‍ വളയമാക്കി
യാത്ര ചോദിയ്ക്കാതെ പോയവള്‍
നിനക്കാരുമല്ല...

ഇരുള്‍ മരങ്ങള്‍ പൂത്തു നില്‍ക്കും
വിപ്ലവത്തിന്‍ നിണച്ചാലുകള്‍
കുടിച്ചു തീര്‍ത്ത യൌവ്വനത്തിന്‍
നനവ് പടര്‍ത്തി നീ കവിതയില്‍

നഷ്ട യൌവ്വനം
ശപ്തമാം ഭൂതത്തിലൊരു
പ്രേതബാധ പോലെ
എന്നില്‍ പിന്നെയും..

മുറിച്ചു മാറ്റാത്ത
പൊക്കിള്‍ കൊടിയിലായി
തെരുപ്പിടിച്ച വിരലുകള്‍
കണ്ടു ഞാനമ്പരന്നു നോക്കി,

ദിക്ഭ്രമത്താല്‍
ചുഴലി ദീനത്താലെന്ന പോല്‍
പിടഞ്ഞകന്നൂ
നുരയില്‍ കുളിച്ച നാവുമായി...

കാതില്‍,പൊട്ടിച്ചിതറിയ
ചില്ലു വാക്കുകള്‍.
കൈകളില്‍ കുന്നിമണികള്‍.
കണ്‍കളില്‍ നിഴല്‍ മരിച്ച കാഴ്ചകള്‍..

ഇതു വിഭ്രമക്കാഴ്ചയല്ല..
അല്ലിതു സത്യവുമല്ല..!

ഇനിയേതു നരക വഴിയില്‍
കാത്തു നില്‍പ്പുണ്ടെന്നെ
ഭയപ്പെടുത്താത്തൊരു
ഭൂതകാലത്തിന്‍  ശവം മണക്കാത്ത
മാലാഖക്കുഞ്ഞുങ്ങള്‍...?!

(പഴയ വരികള്‍...)

3 comments:

Cv Thankappan said...

വിഭ്രമകാഴ്ചകള്‍ തന്നെയാണല്ലോ
എല്ലാ വരികളിലും നിറഞ്ഞു നില്ക്കുന്നത്.കൊള്ളാം കവിത.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

yousufpa said...

എങ്ങോട്ടാണീ ഒളിച്ചോട്ടം ..?

PC said...

മുട്ടറ്റമേയുള്ളൂ ഭൂതകാലക്കുളിര്‍ ..

is it an old poem,written long back?..
അല്ലെങ്കില്‍ താങ്കളുടെ പോക്ക് തല കുത്തനെ താഴേക്കാണ്..