.....

25 February 2011

പേരില്ലാത്തവള്‍

വാക്ക് വിഴുങ്ങി മരിച്ചവന്
ശിലാ ഫലകത്താലൊരു
സ്മാരകം

വാക്കിനാലെയ്യാന്‍ പഠിപ്പിച്ച
ഗുരുവിനായൊരു
മുന രാകിയ വാക്കിന്‍ വായ്ത്തല
കരുതി വെക്കാം

അധരപാനം
പഠിപ്പിച്ചവള്‍ക്കായ്
രുചിയുള്ള വാക്കുകള്‍
മാറ്റി വെക്കാം

ജന്മം തന്നവര്‍ക്ക്
ജീവനറ്റ വാക്കിന്‍ ചെതുമ്പലുകള്‍
കാത്തു വെക്കാം

വിശപ്പിന്‍
കണ്ണാലാര്‍ത്തിയോടെ തേടുന്ന
കുഞ്ഞിനായി
വാക്കുമിനി ബാക്കിയില്ല

പേരില്ലാത്തവള്‍ തന്നു പോയ
ചിറകുള്ള വാക്കിന്റെ ചില്ലകള്‍
അടര്‍ത്തി വെക്കാം
അതിലൊരു ഒലീവില
തുന്നിച്ചേര്‍ക്കുക

വാക്കിന്റെ ചിറകേറി
അതെന്റെ ഹൃദയത്തില്‍
എറിഞ്ഞു കൊള്ളിക്കുക...
സമാധനമുണ്ടാകട്ടെ

തെറ്റാതെ
ഗാത്രം നോക്കി
വാക്കിനാലെയ്യുക
നിന്റെ വിഷാസ്ത്രങ്ങള്‍

പിടഞ്ഞു തീരുന്ന
നിശ്വസങ്ങള്‍ക്കിടയില്‍
വാക്കിന്റെ ഗര്‍ഭപാത്രം കാണും

അതെടുത്ത്
പേരില്ലാത്തവള്‍ക്ക് കൊടുക്കുക
അവളാണെന്റെ
ആയുസ്സിന്റെ ജീവന്‍
2010 may

4 comments:

Cv Thankappan said...

നന്നായിരിക്കുന്നു.
ആശംസകള്‍

Krishnapriya said...

കുറച്ചു കാലത്തിനു ശേഷം ആണ് ബ്ലോഗ്‌ ല്‍ വരുന്നത്... കവിതയുടെ ഉറവ നിറഞ്ഞു കവിയുന്നത് കാണുമ്പോള്‍ സന്തോഷം... ഇനിയും നന്നായി എഴുതുക Han.

krishnapriya.

കലി said...

വാക്കിനാലെയ്യാന്‍ പഠിപ്പിച്ച
ഗുരുവിനായൊരു
മുന രാകിയ വാക്കിന്‍ വായ്ത്തല
കരുതി വെക്കാം... nannayirikkunnu... touching lines

Olson said...

കൊള്ളാം കവിത നന്നായിട്ടുണ്ട് മുര്‍ച്ചയുള്ളവാക്കുകള്‍ ഇനിയും എഴുതുക,,,