വിഹ്വലതകളുടെ രണ്ടാം പകല്‍
തീക്കൂടാര സ്വപ്നശയനം
എന്നിലെക്കൊരു ലാവാ പ്രവാഹം
സിരകളില്‍ മഞ്ഞിന് തണുപ്പ്
നിന്റെ കണ്ണുകളില്‍
പ്രണയത്തിന്റെ ഏഴാം കടല്‍
ഒരു കുഞ്ഞു വഞ്ചിയില്‍ ഞാന്‍
അജ്ഞാതനായ സഞ്ചാരീ ...
നിന്റെ മുതുകില്‍ കൂനിക്കിടക്കുന്ന
ഭാരമെന്താണ്..?
മത്സ്യ കന്യകകള്‍
ചിറകുകളിളക്കി ചോദിക്കുന്നു
സ്വപ്നങ്ങളെ ചുമന്നു ചുമന്നു
കൂനിപ്പോയെന്നു പറയട്ടെ..?
പ്രണയത്തിന്റെ ശവമഞ്ചം
അടക്കം ചെയ്തിടമാണെന്റെ മുതുകെന്ന്
പിറുപിറുക്കട്ടെ..?
കാംക്ഷിക്കുന്നത്
ഉടലാണെന്നറിഞ്ഞിട്ടും
എന്തിനാണ്
വാക്കുകളുടെ ചഷകങ്ങളില്‍
മൌനം നിറച്ച് കാത്തിരിക്കുന്നത് ..?
പ്രണയത്തിന്റെത്
യാഗാഗ്നിയാണെന്നല്ലേ പറഞ്ഞത്..!
പ്രണയമില്ലാത്ത
വെറും കാമത്തിന്റെ അഗ്നിയോ...?!
ശ്മശാന സൂക്ഷിപ്പുകാരന്
മാത്രമായിപ്പോകുന്നു ഞാന്‍
ശവം കരിക്കുന്ന തീയ്യില്‍ എവിടേക്കാണ്
ഹവിസ്സൊഴിക്കാന്‍ കൊതിക്കുന്നത്..?
കളങ്കപ്പെട്ട ആത്മാവേ...
നിനക്ക് ,
നിന്റെ പ്രണയത്തിന് ,
നിന്റെ സ്വപ്ന കൂടാരങ്ങള്‍ക്ക് വിട...
തീക്കൂടാര സ്വപ്നശയനം
എന്നിലെക്കൊരു ലാവാ പ്രവാഹം
സിരകളില്‍ മഞ്ഞിന് തണുപ്പ്
നിന്റെ കണ്ണുകളില്‍
പ്രണയത്തിന്റെ ഏഴാം കടല്‍
ഒരു കുഞ്ഞു വഞ്ചിയില്‍ ഞാന്‍
അജ്ഞാതനായ സഞ്ചാരീ ...
നിന്റെ മുതുകില്‍ കൂനിക്കിടക്കുന്ന
ഭാരമെന്താണ്..?
മത്സ്യ കന്യകകള്‍
ചിറകുകളിളക്കി ചോദിക്കുന്നു
സ്വപ്നങ്ങളെ ചുമന്നു ചുമന്നു
കൂനിപ്പോയെന്നു പറയട്ടെ..?
പ്രണയത്തിന്റെ ശവമഞ്ചം
അടക്കം ചെയ്തിടമാണെന്റെ മുതുകെന്ന്
പിറുപിറുക്കട്ടെ..?
കാംക്ഷിക്കുന്നത്
ഉടലാണെന്നറിഞ്ഞിട്ടും
എന്തിനാണ്
വാക്കുകളുടെ ചഷകങ്ങളില്‍
മൌനം നിറച്ച് കാത്തിരിക്കുന്നത് ..?
പ്രണയത്തിന്റെത്
യാഗാഗ്നിയാണെന്നല്ലേ പറഞ്ഞത്..!
പ്രണയമില്ലാത്ത
വെറും കാമത്തിന്റെ അഗ്നിയോ...?!
ശ്മശാന സൂക്ഷിപ്പുകാരന്
മാത്രമായിപ്പോകുന്നു ഞാന്‍
ശവം കരിക്കുന്ന തീയ്യില്‍ എവിടേക്കാണ്
ഹവിസ്സൊഴിക്കാന്‍ കൊതിക്കുന്നത്..?
കളങ്കപ്പെട്ട ആത്മാവേ...
നിനക്ക് ,
നിന്റെ പ്രണയത്തിന് ,
നിന്റെ സ്വപ്ന കൂടാരങ്ങള്‍ക്ക് വിട...
17 comments:
കളങ്കപ്പെട്ട ആത്മാവേ...
നിനക്ക് ,
നിന്റെ പ്രണയത്തിന് ,
നിന്റെ സ്വപ്ന കൂടാരങ്ങള്‍ക്ക് വിട...
ഞാന്‍ ഇവിടെ എത്തിട്ടോ, ഇക്കാടെ ഐ ഡി തിരുത്തല്‍ മെയില്‍ വഴിയാണ് , കവിത വായിച്ചെങ്കിലും എന്ത് പറയണമെന്ന് അറിയില്ല , ആശംസകള്‍ നേരുന്നു
ചിന്തകൾ കൊള്ളാം.
വിഹ്വലതകൾ മനസ്സിലാവുന്നുമുണ്ട്.
എന്നാൽ,
ആത്മാവിനു കറ പുരളില്ല.
മനസ്സിനു പുരളും; ശരീരത്തിനും!
പ്രണയം തലക്ക് പിടിച്ച് വട്ടായൊ..?.
ഭയങ്കര ആകുലതയാണല്ലൊ.
ഹവിസ്സൊഴിക്കാന്‍ കൊതിക്കുന്നത്..?
ഇത് മനസിലായില്ല ....
പച്ച ജീവിതം ഇത് ഒക്കെ അല്ലെ ഇപ്പൊ ..
എല്ലാം സ്വപ്നല് മാത്രം ആയി മാറുന്നു
നേന സിദ്ധീഖ്
നന്ദി മോളൂ..
:)
jayanEvoor
ചില ആത്മാക്കള്‍ കറ പുരണ്ടാതാണെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്..
എന്റെ തന്നെ ആത്മാവ് ചെളിയില്‍ വീണോ എന്നും ഇടയ്ക്ക് ഞെട്ടാറുണ്ട്.
നന്ദി...
യൂസുഫ്പ,
ഇത് സാധാരണ പ്രണയമല്ല മാഷെ,
ഒടുക്കത്തെ പ്രണയമാ...
:(
MyDreams
ഹവിസ്സ് എന്നാല്‍ ഹോമം നടത്തുമ്പോള്‍ അഗ്നിയിലേക്ക് ഒഴിക്കുന്ന ഹോമ ദ്രവ്യം ആണ്.
തീയെ ആളി ആളി കത്താന്‍ അതു സഹായിക്കുന്നു.
നന്ദി...
നന്നായി,ആത്മാവിങ്ങനെ കളങ്കപ്പെടുകയൊന്നുമില്ല, പ്രണയം ഉടൽ ദാഹം കൂടിയാണല്ലോ!
ഹാരിത്..? ബില്ഹണനോ..?(പ്രണയത്തടവുകാരന്‍)
ആശംസകള്‍ കേട്ടോ.
പ്രണയത്തിന്റെ ശ്മശാനത്തീയിലോ ഹവിസ്സ്! തീരാത്തതും കത്തിത്തീരാനോ?
കാമമില്ലാത്ത പ്രണയം അഗ്നിയില്ലാത്ത ഹോമകുണ്ഢത്തില്‍ നടത്തുന്ന യാഗാര്‍പ്പണം പോലെ നിഷ്ഫലം..
ചിതയിലായാലും യജ്ഞകുണ്ഢത്തിലായാലും അഗ്നി ഒന്നു തന്നെ.ദേഹവും ഹവിസ്സാകുന്നു...
:)
ശക്തമായ വരികൾ. എന്തിനാണീ ആശങ്കകൾ?
സ്വപ്നങ്ങളെ ചുമന്നു ചുമന്നു
കൂനിപ്പോയെന്നു പറയട്ടെ..?
am new commer... congrsts !
Hanllalath,
Nannayirikkunnu.
smayam kittumbol kavitha vayikkarundu.
ഇഷ്ടപ്പെട്ടു,നല്ല വരികൾ. ആശംസകൾ
ശ്രീനാഥന്‍
പ്രണയം ഉടല് ദാഹമാണോ ?
ശരിക്കും ??!!
മുല്ല
എന്തിനാ ആശംസ..
പണ്ടാറടങ്ങാന ?
മുകിൽ
പ്രണയം തന്നെ തീ...
പാവത്താൻ
മാഷെ ,
ഞാന്‍ യോജിക്കില്ല...
Typist | എഴുത്തുകാരി
എന്താന്നു ഒരു ഐഡിയയും ഇല്ല..
:(
raadha
rishikesh
Safaru
moideen angadimugar
വായിച്ചെഴുതിയ,
എഴുതാതെ പോയ എല്ലാവര്ക്കും നന്ദി..
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണയം ഉടല് ദാഹം മാത്രമായീ മാറി പോയീ എന്ന് തോന്നുന്നു ഹല്ലാല്‍...നല്ല ചിന്ത....കവിതയും...ഇഷ്ടമായീ
Post a Comment