.....

06 January 2011

പ്ലാസ്റ്റിക് പൂക്കള്‍

ചോരയും തുപ്പലും തുടച്ച്
പിന്നെയും കഴുകിത്തുടച്ച്‌
ഇറച്ചിക്കടയിലെ
മേശപ്പുറത്തു തന്നെ വെക്കാറുണ്ട്
പഴക്കം വന്നിട്ടും ഭംഗി പോകാത്ത
പ്ലാസ്റ്റിക് പൂക്കള്‍

21 comments:

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
Remya Mary George said...

No need 2 Say d Answer, Man!!

Can See Many In Mumbai, Na?

Each $ Every Gali's....!

അനീസ said...

ഇറച്ചി കട എന്നതില്‍ നിന്ന് തന്നെ വ്യകതമല്ലേ അത്, പറയേണ്ടി ഇരുന്നില്ല, വായനക്കാര്‍ ഊഹിക്കുമായിരുന്നില്ലേ

Mammootty Kattayad said...

പിന്നേയും ആ തെരുവിലെത്തിയോ?
“രണ്ടു ദിവസം താമസിച്ചു പോയ ഹാപ്പി ബെർത്ത് ഡേ”.

ഹന്‍ല്ലലത്ത് Hanllalath said...

Remya Mary George,
അനീസ ,
Mammootty Kattayad,
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

അനീസയുടെ അഭിപ്രായം മാനിക്കുന്നു.
അടിക്കുറിപ്പ് മായ്ച്ചു കളഞ്ഞു :)

മമ്മൂട്ടിക്ക നന്ദി...
മറന്നോ എന്ന് ഇടയ്ക്കിടെ
ഓര്‍ക്കാറുണ്ട് ഞാന്‍ :)

കുഞ്ഞൂസ് (Kunjuss) said...

ആ പൂക്കളുടെ ഹൃദയം പൊട്ടിയൊഴുകുന്ന ചോര, കണ്ണീരായി പുറത്തുവരാതെ പീലികള്‍ക്കിടയില്‍ പിടിച്ചുനിര്‍ത്തുന്ന കാഴ്ച, മനസിനെ കൊളുത്തി വലിക്കുന്നു ഇപ്പോഴും ...!

ശ്രീനാഥന്‍ said...

ഒരു കാഴ്ച എത്ര ചെറുതെങ്കിലും ശക്തമായ കവിതയായി മാറാമെന്ന് ഇത് പറയുന്നു!

കടല്‍മയൂരം said...

പഴയതാവുമ്പോള്‍ പ്ലാസ്റ്റിക് പൂക്കളെ പോലെയെങ്കിലും സൂക്ഷിക്കുന്നവര്‍ ഉണ്ടോ!!!
സംശയമാണ് . ഉപയോഗശൂന്യമായവയെ ഇരുട്ടറയില്‍ തള്ളുന്നു എന്നാണു അറിവ്... അത്രയ്ക്ക് ഭാഗ്യവതികളോ അവര്‍... നിങ്ങളുടെ വരികളില്‍ അവര്‍ക്ക് വേണ്ടി പുഷ്പാര്‍ച്ചന നടത്തുന്നതായി തോന്നി... നന്ദി.

ഉമ്മുഫിദ said...

പ്ലാസ്ടിക്കായി മാറിയാലും
ആരും കാണാത്ത ഒരു വസന്തം
ഉള്ളില്‍ ഒളിപ്പിക്കുന്നുണ്ടാകും.
എവിടെയോ പെയ്യുന്ന
മഴക്കായി ദാഹിക്കുന്നുണ്ടാകും
ഈ പൂക്കള്‍ !

emotional !

ഹരീഷ് തൊടുപുഴ said...

എന്തിനാ മോനേ..??

എം പി.ഹാഷിം said...

വളരെ നന്നായി
കനമുള്ള പറച്ചില്‍

naakila said...

Sharp !

ഹന്‍ല്ലലത്ത് Hanllalath said...

കുഞ്ഞൂസ് (Kunjuss),
ശ്രീനാഥന്‍,
കാണാമറയത്ത്,
ഉമ്മുഫിദ ,
ഹരീഷ് തൊടുപുഴ,
എം പി.ഹാഷിം,
പി എ അനിഷ്

വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി.

ഹരീഷേട്ടാ‍,
പേടിക്കണ്ട.. :)

zephyr zia said...

ithiri vaakkukalil othiri kaaryangal parayunna kavithakal!!!

Thattukada | തട്ടുകട said...

മുറിവുകള്‍ ഉണങ്ങാന്‍ വൈകിയോ? നല്ല ചിന്തകള്‍

റശീദ് പുന്നശ്ശേരി said...

പൂവിനു ഭംഗിയില്ലെങ്കില്‍
പിന്നെന്തു ഭംഗി
കഴുകിത്തുടച്ച്
നന്നായിത്തന്നെയിരിക്കട്ടെ

ഹന്‍ല്ലലത്ത് Hanllalath said...

Rasheed Punnassery,
Thattukada | തട്ടുകട,
zephyr zia

ഹൃദയം നിറഞ്ഞ നന്ദി...

നികു കേച്ചേരി said...

ഈ പൂക്കളെല്ലാം പണ്ട്‌
ഒരു കുഞ്ഞുചെടിയുടെ
നിറസൗരഭ്യങ്ങളായിരുന്നു!

ShajiKumar P V said...

http://www.mathrubhumi.com/books/bloglinks.php?cat_id=518

ShajiKumar P V said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

nikukechery,
ShajiKumar P V,

നന്ദി...